ദൈവത്തിൽ നിന്ന് അകന്നു പോകുന്നവർ, എവിടെപ്പോയി ഒളിച്ചാലും, ദൈവം അവരെ പിന്തുടർന്ന് കണ്ടുപിടിക്കും എന്ന് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നു. കർത്താവ് താൻ സ്നേഹിക്കുന്നവരെ കരുതുകയും, കർത്താവിനോട് എതിർത്തു നിൽക്കുന്നവരെ തകർക്കുകയും ചെയ്യുന്നു. തിരുവചനം നോക്കിയാൽ അതിനുദാഹരണമാണ് നോഹയുടെ കാലത്തുണ്ടായ ജലപ്രളയം. കർത്താവിനോട് ചേർന്നു നിന്നവരെ കർത്താവ് സംരക്ഷിക്കുകയും എന്നാൽ കർത്താവിനെ എതിർത്തവരെ അവിടുന്ന് ജലപ്രളയത്താൽ നശിപ്പിക്കുകയും ചെയ്തു. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അനുഗ്രഹങ്ങൾ അതായത് സമ്പത്ത്, അധികാരങ്ങൾ, ജോലി എന്നിവയൊക്കെ ദൈവത്തിൽ നിന്ന് പലപ്പോഴും അകറ്റാറുണ്ട്. ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ പലപ്പോഴും ദൈവത്തെ മറന്നു പലപ്പോഴും ലൗകിക അനുഗ്രഹങ്ങളുടെ പുറകെ വീണ്ടും ഓടാറുണ്ട്.

ഭൂമിയിൽ ഏതൊക്കെ അധികാരസ്ഥാനങ്ങളിൽ ഇരുന്നാലും ഒരു നിമിഷം മതി കർത്താവിനു നമ്മെ താഴെയിറക്കാൻ. നമ്മുടെ ശരീരത്തിൽ ഒരു സെക്കൻഡിൽ ഓക്സിജന്റ അളവ് കുറഞ്ഞു പോയാൽ തളർന്ന് വീഴുന്ന ശരീരമാണ് നമുക്കുള്ളത്. സൃഷ്ടികളായ നാം സൃഷ്ടാവിനോട് എതിർത്തു നിൽക്കാതെ, ദൈവഹിതപ്രകാരം ജീവിക്കുവാൻ ശ്രമിക്കുക. ആത്മീയ ജീവിതത്തിലൂടെ വിജയകരമായി കടന്നുപോകുന്നതിന്, സ്വയം ജാഗ്രതയും ശ്രദ്ധയും ഉണ്ടായിരിക്കണം, കാരണം ഒരു ചെറിയ അശ്രദ്ധയും അഹങ്കാരവും ജീവിതത്തിൽ നമ്മളെ ദൈവത്തിൽ നിന്ന് അകറ്റും. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും അവന്റെ ചിന്തകളുടെ വഴിയിലൂടെ നയിക്കപ്പെടുന്നതിനാൽ, മനസ്സ് പൂർണ്ണമായും വചനം ആകുന്ന സത്യത്തിൽ മുഴുകിയിരിക്കണം.

മനസ്സ് നിശ്ശബ്ദതയിലും ദൈവഹിതത്തോടുള്ള ഭക്തിയിലും സൂക്ഷിക്കണം. വൈകാരിക പ്രേരണകളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് ആവശ്യമാണ്, ദൈവഹിതപ്രകാരം ഉള്ള ജീവിതത്തിൽ നിന്നും അകറ്റുന്ന എല്ലാത്തിൽ നിന്നും അകലം പാലിക്കുക. പരിശുദ്ധാത്മാവിന്റെ കൃപയാലും, ശക്തിയാലും ജീവിതത്തെ ക്രമപ്പെടുത്തുക. ദൈവഹിതപ്രകാരം ജീവിക്കുവാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്