
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും അവൾക്ക് ഞങ്ങൾ സന്യസ്തർ നൽകിയിരുന്നു. എങ്കിലും അവളുടെ കൂട്ടുകാരിയെ നേഴ്സറിയിൽ കൊണ്ടാക്കാൻ വരുന്ന ഒരു അമ്മയുടെ അടുത്തേയ്ക്ക് മിക്കവാറും ദിവസങ്ങളിൽ ആ കുഞ്ഞ് ഓടി ചെന്നിട്ട് ചോദിക്കുമായിരുന്നു. “അമ്മേ… എന്നെ ഒന്ന് എടുക്കാമോ എന്ന്…” ചില ദിവസങ്ങളിൽ കൂട്ടുകാരുടെ അമ്മമാരുടെ അടുത്ത് ചെന്ന് ഒന്ന് ചുറ്റിക്കറങ്ങി, ഏതെങ്കിലും അമ്മമാരുടെ കാലുകളിൽ അല്പനേരം ഒന്ന് കെട്ടിപ്പിടിച്ച് നിന്നിട്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തിരിച്ചുവന്ന് പഠനത്തിലോ, കളിയിലോ ശ്രദ്ധിക്കുമായിരുന്നു… പലപ്പോഴും ഒരു കണ്ണേറു ദൂരത്ത് മാറി നിന്ന് ഇത് വീക്ഷിക്കുമ്പോൾ എന്റെ കണ്ണുകൾ ഈറനണിയുമായിരുന്നു…

ജന്മം നൽകിയാൽ മാത്രം പോരാ. മക്കൾക്ക് സ്നേഹവും പരിഗണനയും ലാളനയും ഒക്കെ കൊടുത്തെങ്കിൽ മാത്രമെ കുഞ്ഞുങ്ങൾ നന്നായി വളരുകയുള്ളൂ…

തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ചാൽ അല്ലെങ്കിൽ തന്റെ കുഞ്ഞിനെ എളിയിൽ വച്ച് സമൂഹത്തോട് ഒന്ന് സംസാരിച്ചാൽ എന്തേ ആകാശം ഇടിഞ്ഞ് താഴേയ്ക്കു വരുമോ..? ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…



ജില്ലാ കളക്ടർ “ദിവ്യാമ്മയ്ക്ക്” ഫുൾ സപ്പോർട്ട്… എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ ലാളിക്കുന്നതിൽ പിശുക്ക് കാണിക്കരുത് എന്ന് ആശംസിക്കുന്നു.
.സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ
ദിവ്യ.S. അയ്യർ IASപത്തനംതിട്ട കലക്ടർ.
ഉത്തരവാദിത്തമേറിയ ജോലിക്കൊപ്പംമഹിത മാതൃത്വം .
അഭിമാനം -പ്രാർത്ഥന-അഭിനന്ദനങ്ങൾ…
മാതൃത്വം മഹനീയം-എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ജില്ലാ കളക്ടറായ ഈ അമ്മയ്ക്ക് അനുമോദനങ്ങൾ .
ജീവിതത്തെക്കാൾ ജോലിക്കും വരുമാനത്തിനും ചിലർ പ്രാധാന്യം നൽകുമ്പോൾ ,ജോലിയോടൊപ്പം അമ്മമനസ്സ് മറക്കാത്ത ,മടിക്കാത്ത പത്തനംതിട്ട കളക്ടർ ശ്രീമതി ദിവ്യക്ക് അഭിനന്ദനങ്ങൾ .





തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവർക്ക് പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു സ്പേസ് സമൂഹം നൽകണം.|ശബരിനാഥ്
‘എന്നാണ് നേരം വെളുക്കുക’; മകൾക്കൊപ്പമുള്ള ദിവ്യ എസ് അയ്യരുടെ ചിത്രത്തെ വിമർശിച്ചവരോട് ബെന്യാമിന്‍റെ ചോദ്യം
കുഞ്ഞുങ്ങളെല്ലാം അമ്മയുടെ നെഞ്ചിലെ സ്നേഹം കിട്ടി വളരട്ടെ, കളക്ടർ ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയുമായി ധന്യാരാമൻ