ഒരു പേരിലെന്തിരിക്കുന്നു എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. എന്നാൽ ബൈബിളിൽ ദൈവം പേരുകൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നതായി കാണുവാൻ സാധിക്കും. അബ്രാമിനെ അബ്രഹാമാക്കിയത് തന്നെയാണ് ആദ്യത്തെ ഉദാഹരണം. അബ്രഹാം എന്ന വാക്കിന്റെ അർത്ഥം വലിയ ജനതയുടെ പിതാവ് എന്നാണ്, അതുകൊണ്ടുതന്നെ അബ്രാമിന്റെ പുതിയ പേര് കേൾക്കുമ്പോഴെല്ലാം ദൈവം അബ്രാഹത്തിന് നല്കിയ വാഗ്ദാനവും ഓർമ്മിക്കപ്പെടുന്നു. നദിയിൽനിന്നും കിട്ടിയതിനാൽ , വെള്ളത്തിൽനിന്നും പുറത്തെടുക്കുക എന്ന അർത്ഥമുള്ള പേരാണ് മോശക്ക് ലഭിച്ചത്. ചെങ്കടൽ പകുത്ത് തന്റെ ജനത്തെ വെള്ളത്തിലൂടെ പുറത്തെടുക്കാൻ ദൈവം മോശയെ ഉപകരണമാക്കി.

ഇമ്മാനുവൽ എന്ന പേരിൻറെ അർത്ഥം ദൈവം നമ്മോടു കൂടെയുണ്ട് എന്നാണ്. അതു തികച്ചും ശരിയാണ്. ഇന്ന് ദൈവം നമ്മുടെ കൂടെയുണ്ട്. പരിശുദ്ധാത്മാവായി, സ്നേഹിതനായി, സന്തതസഹചാരിയായി എല്ലാം നമ്മുടെ കൂടെ യേശുവുണ്ട് എന്നാൽ നാം പലപ്പോഴും നമ്മുടെ കൂടെയുള്ള നമ്മുടെ യേശുവിനെ തിരിച്ചറിയുന്നില്ല. യാതൊരു പരിഹാരവുമില്ലെന്നു കരുതി നമ്മൾ നിരാശയോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽപോലും നമ്മെ സഹായിക്കാൻ സന്നദ്ധനായി “ദൈവം നമ്മോടുകൂടെ” സദാ ഉണ്ടെന്നു വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ? നല്ലകാലങ്ങളിൽ ദൈവത്തിന്റെ പദ്ധതികൾ നമ്മൾ സന്തോഷപൂർവം കൈനീട്ടി വാങ്ങുന്നതും, ബുദ്ധിമുട്ടുകളിലും വേദനകളിലും ദൈവം നമ്മോടുകൂടെ ഉണ്ടോ എന്ന് സംശയിക്കുകയും ചെയ്യാറുണ്ട്.

ഇന്നും ദൈവം നമ്മുടെ കൂടെ തന്നെയുണ്ട്. ജീവിതത്തിൽ പലപ്പോഴും നാം നമ്മുടെ കൂടെയുള്ള ദൈവത്തെ തിരിച്ചറിയുന്നില്ല. നിത്യജീവിതത്തിൽ നാം ദൈവത്തിനായി സമയം കൊടുക്കണം, പ്രാർത്ഥിക്കണം, കർത്താവിന്റെ വാക്ക് കേൾക്കാനായിട്ടുള്ള ക്ഷമ ഉണ്ടാകണം, ദൈവം തന്നെയായ വചനം നാം ധ്യാനിക്കണം എങ്കിൽ മാത്രമേ ദൈവത്തിൻറെ സാന്നിധ്യം നമുക്ക് ജീവിതത്തിൽ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. നമ്മുടെ സന്തോഷത്തിലും ദു:ഖത്തിലും, നമ്മുടെ കൂടെ ഉള്ള ദൈവത്തിനു നമുക്ക് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്