സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം പ്രദർശിപ്പിക്കുന്നതാണ്.

കൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടാകും. ലഹരിക്ക് എതിരെ പൊരുതാം എന്ന ടാഗ്ലൈനോടെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിനാണ് നാളെ തുടക്കമാവുന്നത്.




ലഹരിരഹിത കേരളം ലക്ഷ്യമാക്കി നമുക്ക് പ്രവർത്തിക്കാം .
“Say Yes to Life, No to Drugs”-എന്ന സന്ദേശം ജീവിതത്തിൻെറ ഭാഗമാക്കുക ,വിശ്വസിക്കുക ,പ്രചരിപ്പിക്കുക .

