The Spirit of the LORD shall rest upon him, the Spirit of wisdom and understanding, the Spirit of counsel and might, the Spirit of knowledge and the fear of the LORD. (Isaiah 11:2) ✝️
ഭൂമിയിൽ യേശു പ്രവർത്തിച്ചതെല്ലാം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആയിരുന്നു. കാരണം സ്വർഗ്ഗീയ പിതാവ് യേശുവിനോട് സംസാരിച്ചതെല്ലാം പരിശുദ്ധാത്മാവിനാൽ ആയിരുന്നു. സ്വർഗ്ഗീയ പിതാവിൻറെ ഇഷ്ടങ്ങളായിരുന്നു യേശു ഭൂമിയിൽ നിറവേറ്റിയത്. പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്.
പരിശുദ്ധാൽമാവ് നമുക്ക് ജ്ഞാനം, വിവേകം, ഭക്തി, ഉപദേശം, അറിവ്, ശക്തി, രോഗസൗഖ്യം എന്നിവ നൽകുന്നു.
നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവ് ഇന്നും നമ്മിലൂടെ പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതംകൊണ്ടു സ്വർഗ്ഗരാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുക എന്നതാണ് നാം ഹൃദയത്തിൽ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിൽ, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ അനുദിന ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിൽ യേശുവിനെ തിരിച്ചറിയാൻ നമുക്കാവും. നാം യേശുവിൽ പൂർണ്ണമായി വിശ്വസിക്കുന്നതു വഴിയും, പാപങ്ങൾ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുന്നതു വഴിയും, വിശുദ്ധകരമായ ജീവിതം നയിക്കുന്നതു വഴിയും, ദൈവ കൃപയാൽ ലഭിക്കുന്ന ദൈവത്തിന്റെ ദാനമാണ് പരിശുദ്ധാൽ മാവ്. കർത്താവിന്റെ മടങ്ങി വരവിൽ നിത്യതയിൽ ചേർക്കാൻ നമ്മെ ആൽമീയമായി ഒരുക്കുന്ന ദൈവത്തിന്റെ സഹായകനാണ് പരിശുദ്ധാൽമാവ്.
പരിശുദ്ധാൽമാവ് നമ്മുടെമേൽ വന്നു കഴിയുമ്പോൾ നാം ദൈവിക സന്തോഷത്താൽ നിറയുകയും, അന്യഭാഷകൾ സംസാരിക്കുകയും, രോഗങ്ങളും, ശാപങ്ങൾ മാറുകയും ദർശനങ്ങൾ കാണുകയും ചെയ്യും അതോടൊപ്പം കർത്താവ് ജീവിതത്തിന്റെ യാഥാർത്യമായി മാറും. കർത്താവ് ജീവിതത്തിന്റെ യാഥാർത്യമായി മാറുമ്പോൾ, നമ്മളുടെ ജീവിതത്തിന്റെ പൂർണ്ണ നിയന്ത്രണം കർത്താവിന്റെ കരങ്ങളിലായിരിക്കും. നാം ഓരോരുത്തർക്കും പരിശുദ്ധാൽ മാവിന്റെ ശക്തിയ്ക്കായി ഒരുങ്ങാം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.
ആമ്മേൻ
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏