പാലക്കാട് : രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴും

കടുത്ത യാതനകളും അവഗണനകളും അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവർ ഇന്നും തുടരുകയാണെന്ന് സുൽത്താൻപേട്ട് ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റർ അബീർ പറഞ്ഞു. രാജ്യത്തിൻ്റെ മതേതര മൂല്യങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്ന കാര്യം ഈ റിപ്പബ്ലിക് ദിനാചരണ ചർച്ചകളിൽ സജീവമായി ഉണ്ടാകേണ്ടതുണ്ട് എന്ന് ബിഷപ് കൂട്ടിച്ചേർത്തു. കേരള ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലിൻ്റെ സമാപന സമ്മേളനം പാലക്കാട് സെൻ്റ് സെബാസ്റ്റ്യൻ കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷനായിരുന്നു.

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ വിവിധ യൂണിറ്റുകളിൽ ആയിരം സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കും. തീരദേശ ഹൈവേ സംബന്ധിച്ച നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വൻമതിൽ പോലെ ഉയരത്തിൽ പോകുന്ന ഹൈവേ മൂലം പരിഹരിക്കാൻ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എന്ത് നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് വ്യക്തമാക്കണം. വിശദമായ പദ്ധതി രേഖ പുറത്തു വിടണം. സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ ഇനി ഉണ്ടായാൽ അതാത് റവന്യൂ ഓഫീസുകൾക്ക് മുന്നിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. സമുദായ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ ഉടനടി പരിഹാരത്തിന് നോഡല്‍ ഓഫീസറെ നിയമിക്കുകയും, കുറ്റക്കാര്‍ക്കായ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുകയും വേണം. ബിഷപ്പുമാര്‍ നല്കുന്ന കത്ത് ആധികാരികരേഖയായി പരിഗണിക്കാനുള്ള രീതിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ പ്ലാൻ അടിയന്തരമായി പുറത്തുവിടണം. ബിഷപ്പുമാർക്കും വൈദികർക്കും നേതാക്കൾക്കും എതിരെ എടുത്ത വിഴിഞ്ഞം, മുതലപ്പൊഴി കേസുകൾ പിൻവലിക്കണം.

ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനജീവിതം സുരക്ഷിതമാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

ലത്തീന്‍ സമുദായത്തെ സംബന്ധിക്കുന്ന സുപ്രധാനപ്പെട്ട വിഷയങ്ങള്‍ സമ്മേളനത്തില്‍

ചർച്ച ചെയ്തു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിജു ജോസിയും വാർഷിക കണക്കുകൾ ട്രഷറർ രതീഷ് ആൻ്റണിയും അവതരിപ്പിച്ചു.12 രൂപതകളിൽ നിന്നുള്ള കെ എൽ സി എ പ്രതിനിധികൾ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി , മോൻ അലൻസ് സുന്ദർരാജ്, ഫ ആന്റണീ സേവ്യർ പയസ്, ഫാ ജപമാല ലോറൻസ്, ഫാ. മെജോ ജോസ് വൈസ് പ്രസിഡൻ്റുമാരായ ബേബി ഭാഗ്യോദയം , വിൻസി ബൈജു , നൈജു അറക്കൽ , അനിൽ ജോസ് , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ മഞ്ജു ആർ എൽ , സാബു വി തോമസ് , പൂവം ബേബി , ഫോറം കൺവീനർ അനിൽ ജോൺ ഫ്രാൻസിസ് , ജസ്റ്റിൻ ആന്റണി , വിൻസ് പെരിഞ്ചേരി , കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ ഡി ഫ്രാൻസിസ്, ആൻറണി റോബർട്ട്, ജോൺ ജോസഫ്, പോൾ എം, എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിജു ജോസി, പാട്രിക് മൈക്കിൾ എന്നിവർക്ക് അനുമോദനം നൽകി. പൈതൃകം സമ്മേളനത്തിന് പ്രത്യേക പുരസ്കാരം ലഭിച്ച വരാപ്പുഴ അതിരൂപതയ്ക്ക് വേണ്ടി പ്രസിഡൻ്റ് സി ജെ പോള്‍ ആദരവ് ഏറ്റുവാങ്ങി.

ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ്

ഇ.ഡി. ഫ്രാൻസീസും

ജാതി സെൻസസ് സംബന്ധിച്ച വിഷയങ്ങൾ

സംസ്ഥാന വൈസ് പ്രസിഡൻ്റ്

അനിൽ ജോസും

തീരദേശ ഹൈവേ വിഷയത്തെ കുറിച്ച്

സംസ്ഥാന കലാ കായിക സംസ്കാര ഫോറം കൺവീനർ

അനിൽ ഫ്രാൻസിസും

മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ

കെ എൽ സി എ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ്

പാട്രിക്ക് മൈക്കിളും

സമുദായ സർട്ടിഫിക്കറ്റ് വിഷയത്തെ കുറിച്ച് മുൻ സംസ്ഥാന പ്രസിഡന്റ് ആൻ്റണി നൊറോണയും

ചെല്ലാനം ഫോർട്ടുകൊച്ചി കടൽഭിത്തി വിഷയത്തെക്കുറിച്ച്

ആലപ്പുഴ രൂപത പ്രസിഡൻ്റ്

ജോൺ ബ്രിട്ടോയും

പ്രബന്ധങ്ങൾ

അവതരിപ്പിച്ചു.

തുടർന്ന് നടന്ന പൊതു ചർച്ചയിൽ ഈ വിഷയങ്ങളിൽ സമുദായംഗങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച നടത്തി.

നിങ്ങൾ വിട്ടുപോയത്