My salvation will be forever, and my justice will not fail.“
(Isaiah 51:6)
ക്രിസ്തീയ സൗഭാഗ്യത്തിലേക്കു വിളിക്കപ്പെടുകയും എന്നാല്‍ പാപത്താല്‍ വ്രണപ്പെടുകയും ചെയ്ത മനുഷ്യനു ദൈവത്തില്‍ നിന്നുള്ള രക്ഷ ആവശ്യമാണ്.മനുഷ്യനെ നയിക്കുന്ന വചനത്തിലൂടെയും അവനെ നിലനിര്‍ത്തുന്ന കൃപാവരത്തിലൂടെയും ക്രിസ്തുവില്‍ അവനു ദൈവികരക്ഷ കൈവരുന്നു. ദൈവം നല്കുന്ന രക്ഷ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? നിത്യമായ രക്ഷയും ആശ്വാസവും ദൈവത്തിന് മാത്രമേ നമുക്ക് നല്കാന്‍ കഴിയൂ. എന്നാല്‍ ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള രക്ഷയുടെ അനുഭവത്തിലേക്ക് നമുക്ക് കടന്നുവരാന്‍ സാധിക്കുന്നുണ്ടോ?
ദൈവവചനം പറയുന്നു നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും. ( സങ്കീ 50:23) അതെ നമുക്ക് നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കാം. ദൈവപ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ജീവിക്കാം. ദൈവവിചാരത്തോടെ സംസാരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യാം. അപ്പോള്‍ ദൈവം നമുക്ക് രക്ഷ കാണിച്ചുതരും അതുപോലെ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും മോചനവും ലഭിക്കും. ക്രിസ്തു നമ്മെ രക്ഷിക്കുന്നു കാരണം അവിടുന്ന് നമ്മെ സ്നേഹിക്കുന്നു.
നമ്മെ സ്നേഹിക്കുന്നവരും നാം സ്നേഹിക്കുന്നവരും എന്ന് കരുതുന്ന പലരിൽ നിന്നും നമ്മൾ നാമറിയാതെ തന്നെ രക്ഷാ സഹായം പ്രതീക്ഷിക്കുന്നു. എന്നാൽ രക്ഷ നൽകാൻ പ്രാപ്തൻ ആയവൻ ഒരുവൻ മാത്രമേ ഉള്ളു അവന്റെ പേരാണ് യേശു. ദൈവം നൽകുന്ന രക്ഷയുടെ അനുഭവം നാം സ്വന്തമാക്കണമെങ്കിൽ സക്കേവൂസിനെ പോലെ നമ്മുടെ ഭവനത്തിലേക്ക് കടന്നുവന്ന ക്രിസ്തുവിന്റെ മുന്നിൽ അവന്റെ സ്നേഹത്തിന് നിരക്കാത്തതൊക്കെ തിരികെ കൊടുക്കാൻ വിട്ടു ഉപേക്ഷിക്കാൻ തയ്യാറാകണം. എങ്കിൽ നമുക്ക് ദൈവം നൽകുന്ന രക്ഷയുടെ അനുഭവം ജീവിതത്തിലുടനീളം അനുഭവിക്കാനും സ്വന്തമാക്കാനും കഴിയും. കാരണം ദൈവം തന്നെ പറഞ്ഞിട്ടുണ്ട് “രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.