ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലഘട്ടത്തിലാണ് വില്യം അച്ചൻ വത്തിക്കാനിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 12 വർഷത്തെ വത്തിക്കാനിലെ സേവനത്തിന് ശേഷം മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ശുശ്രൂഷക്കായി തിരികെ പോകാനാണ് അച്ചൻ തീരുമാനിച്ചിരിക്കുന്നത്.
ആധുനിക മാധ്യമകാലഘട്ടത്തിൽ മലയാളം വിഭാഗത്തിൽ സംഗീത സാംസ്കാരിക മേഖലകളിലൂടെയും, വാർത്ത വിവരണങ്ങളിലും അച്ചൻ തൻ്റേതായ സംഭാവനകൾ കേരളസഭക്ക് നൽകിയിട്ടുണ്ട്.
1997- മുതൽ അഞ്ചുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) മാധ്യമ സെക്രട്ടറി സ്ഥാനവും, 2002 – മുതൽ ആറുവർഷക്കാലം വരാപ്പുഴ അതിരൂപതയുടെ സാംസ്ക്കാരിക കേന്ദ്രമായ കൊച്ചിൻ ആർട്ട്സിന്‍റെ കമ്യൂണിക്കേഷൻസിന്‍റെ (സിഎസി) ഡയറക്ടർ സ്ഥാനവും വഹിച്ചതിനു ശേഷമായിരുന്നു 2009 -ൽ വത്തിക്കാനിൽ മലയാളം മാധ്യമ വിഭാഗത്തിൻ്റെ തലവനായി നിയമിതനായത്.
ഫാ ജിയോ തരകൻ