There the Lord will redeem you from the hand of your adversaries.
(Micah 4:10) ✝️
യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. നാം ഓരോരുത്തർക്കും കുടുംബജീവിതത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും സാത്താനികമായ ശത്രുവിന്റെ വഞ്ചനകൾ നേരിടേണ്ടതായി വരാറുണ്ട്. എന്നാൽ ശത്രുവിന്റെ എല്ലാവിധ വഞ്ചനകളിൽ നിന്നും രക്ഷിക്കാൻ കഴിയുന്ന ഒരോ ഒരു വ്യക്തിയെ ഭൂമിയിൽ ഉള്ളു, ആ വ്യക്തിയാണ് രക്ഷകനായ യേശു ക്രിസ്തു. കർത്താവ് നമ്മളെ ശത്രു കരങ്ങളിൽ നിന്ന് വീണ്ടെടുക്കുകയും, ദൈവത്തിൻറെ ശക്തിയാലും , പരിശുദ്ധാൽമാവിനാലും ശത്രുവിനെ തകർക്കാൻ നമ്മളെ പഠിപ്പിക്കുകയും ചെയ്യും.
ശത്രുക്കൾ നാമോരോരുത്തരെയും പലരീതിയിൽ വഞ്ചിക്കാൻ ശ്രമിക്കും എന്നാൽ ശത്രുവിന്റെ വഞ്ചനകളെ നാം ദൈവത്തിന്റെ ശക്തിയാലും, വചനത്താലും നേരിടണം. മത്തായി 10:16 ൽ പറയുന്നു, ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. എന്നാൽ ഇന്നു പലരും ആത്മീയ ജീവിതത്തിൽ പ്രാവിനെപ്പോലെ നിഷ്കളങ്കരാണ് എന്നാൽ പാമ്പിനെപോലെ ബുദ്ധി പ്രയോഗിക്കുന്നില്ല. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ശത്രുവിൽ നിന്ന് രക്ഷപ്പെടുവാൻ നാം ബുദ്ധി ഉപയോഗിക്കേണ്ടത്.
കർത്താവു നാം ഓരോരുത്തർക്കും ശത്രുവിന്റെ മേൽ വിജയം നൽകണമെങ്കിൽ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുകയും, വചനം നാം അനുസരിക്കുകയും, ധ്യാനിക്കുകയും ചെയ്യണം. കാരണം ദൈവം മനുഷ്യനോട് സംസാരിക്കുന്നത് തിരുവചനത്തിലൂടെ ആണ്. ലോകത്തിലെ വിജയങ്ങളെ കുറിച്ച് പ്രചോദനം നൽകുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് ദൈവത്തിൻറെ വചനം. വചനം ശത്രുവിന്റെമേൽ വിജയത്തെ പരിശീലിപ്പിക്കുകയും ദൈവത്താൽ വിജയിച്ചവരെ പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.