I will make my words in your mouth like fire
‭‭(Jeremiah‬ ‭5‬:‭14‬) ✝️

ലോകത്തിലും ജനതകൾക്കിടയിലും  ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് അഗ്നി പ്രദാനം ചെയ്യുന്നത്. പുതിയ നിയമത്തിൽ പ്രധാനമായും അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണ് എന്ന് അപ്പ. പ്രവർത്തനം 2:3 പ്രതിപാദിക്കുന്നു. കർത്താവിന്റെ വചനം നമ്മുടെ നാവുകളിൽ അഗ്നി ആകുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന തിന്മയെ നശിപ്പിക്കുന്നു, പാപാസക്തിയുടെ കെട്ടുകളെ അഴിക്കുന്നു, ആത്മാവിനെ വിശുദ്ധീകരിക്കുന്നു, ദൈവത്തോടുള്ള ഭക്തിയാലും ഭയത്താലും മനസ്സിനെ നിറയ്ക്കുന്നു, ദൈവവചനം ഗ്രഹിക്കുവാൻ ഹൃദയങ്ങളെ തുറക്കുന്നു, ദൈവസ്നേഹം അനുഭവേദ്യമാക്കിത്തരുന്നു.

കർത്താവിനെ സാത്താൻ പരീക്ഷിക്കുവാൻ വന്നത് ഉപവാസത്താലും പ്രാർത്ഥനയാലും ആയിരുന്നപ്പോഴാണ്, അതുപോലെ സാത്താൻ കർത്താവിനെ പരീക്ഷിച്ചത് പൂർണത ഇല്ലാത്ത ദൈവവചനം ഉപയോഗിച്ച് ആയിരുന്നു എന്നാൽ സാത്താനിക പ്രവർത്തിയെ കർത്താവ് തകർത്തത് പ്രാർത്ഥനയേക്കാൾ ഉപരി ദൈവത്തിൻറെ വചനം ഉപയോഗിച്ച് ആയിരുന്നു. ജീവിതത്തിൽ നമ്മുടെ പ്രാർത്ഥനകളെ, വചനാ അധിഷ്ഠിത പ്രാർത്ഥനകൾ ആക്കി മാറ്റുമ്പോൾ വലിയ മാറ്റങ്ങൾ വരുന്നത് കാണുവാൻ സാധിക്കും.

ഉദാഹരണമായി പറഞ്ഞാൽ ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും തകർന്നിരിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ കർത്താവ് എൻറെ ഭാവിയെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നതിനൊപ്പം, വചനവും ഏറ്റു പറയുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്.

നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത്, നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി ആണ് എന്നുള്ള ജെറമിയാ 29:11 എന്നുള്ള വചന വാക്യം കൂടി ചേർത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കുക അപ്പോൾ നമ്മുടെ ഭാവി ജീവിതത്തിൽ വളരെ പെട്ടെന്ന് മാറ്റങ്ങളുണ്ടാകുന്നത് കാണുവാൻ സാധിക്കും.

ദൈവം നമ്മുടെ ജീവിതത്തെയും നാവിനെയും വചനം എന്ന അഗ്നിയാൽ മാറ്റം വരുത്തട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്