The Lord is the everlasting God, the Creator of the ends of the earth. (Isaiah 40:28) ✝️
ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ കരം ഒരോ സൃഷ്ടിയുടെയും മേൽ വന്നു ഒരോ സൃഷ്ടിയെയും അതാതു സ്ഥാനങ്ങളിൽ ആക്കി വെച്ചിരിക്കുന്നു. അതിലൂടെ ഭൂമിയിലെ ഒരോ സൃഷ്ടിയിലും ദൈവത്തിന്റെ ശക്തിയും മഹത്യവും ഒക്കെ വിളിച്ചറിയിക്കുന്നു. മനുഷ്യന് ഭൂമിയിലേയ്ക്ക് നോക്കുമ്പോള്‍ നാം ആദ്യം അതിന്റെ അനന്തവിശാലതയും ഭംഗിയും, അപാരമായ നീലിമയും കണ്ട് ആശ്ചര്യപ്പെടുന്നു. ഭൂമിയിലേയ്ക്ക് നോക്കുമ്പോള്‍ ആരും ദൈവത്തെ കാണുന്നില്ല. എന്നാല്‍ അതീന്ദ്രിയമായ ഒരു വീക്ഷണമുണ്ടെങ്കില്‍ ഈ പ്രപഞ്ച മനോഹാരിതയ്ക്കുമപ്പുറം ദൈവിക മഹത്വം നമുക്കു കാണാനാകും.
പ്രപഞ്ചികമായ ഭംഗിയും മനോഹാരിതയും ദൈവിക മഹത്വമാണ്. ഇന്ന് മനുഷ്യൻ പ്രപഞ്ചത്തെ കൊള്ളയടിക്കാൻ നോക്കുന്നു, എന്നാൽ നാം ഉപയോഗിക്കുന്ന ഈ പ്രകൃതിയും പ്രപഞ്ചവും നമുക്ക് ദൈവം ദാനമായി നല്കിയ പൊതുഭവനമാണെന്ന ചിന്ത നാം ഓരോരുത്തർക്കും ഉണ്ടാകണം. നമ്മുടെ ശരീരത്തില്‍ ആത്മാവ് എങ്ങനെ വര്‍ത്തിക്കുന്നുവോ അതേ രീതിയില്‍ ഭൂമിയില്‍ ദൈവം വസിക്കുന്നു എന്നാണ്. നാം അധിവസിക്കുന്ന പ്രകൃതിയില്‍ വെള്ളമായിക്കൊള്ളട്ടെ, വായു ആയിക്കൊള്ളട്ടെ അവിടെ ദൈവസാന്നിധ്യം സജീവമായി ഉണ്ട്. പ്രകൃതിയില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ട്
ഭൂമിയും അതിലെ സമസ്തവും കത്തിനശിക്കുന്ന അവസാന ദിനത്തിൽ, പാപത്തിലും ലോക മോഹങ്ങളിലും അവിശ്വാസികളായി ജീവിക്കുന്നവരെ തീയിലേയ്ക്ക് എറിയപ്പെടും എന്നാണു ദൈവചനം പഠിപ്പിക്കുന്നത്. ലോകസുഖങ്ങളിൽ മയങ്ങിപ്പോയവർ പലപ്പോഴും ദൈവത്തിന്റെ കരുണാർദ്രമായ ഈ ക്ഷമയെ തിരിച്ചറിയുന്നില്ല. പുതിയ ആകാശവും പുതിയ ഭൂമിയുമാകുന്ന ദൈവവാഗ്ദാനത്തിനായി, നിർമ്മലമായ ഒരു ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.