കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി 2020-21 പ്രവർത്തനവർഷത്തെ മികച്ച രൂപതകളെയും മേഖലകളെയും ശാഖകളെയും പ്രഖ്യാപിച്ചു. മികച്ച രൂപതകളായി ഇടുക്കി, കാഞ്ഞിരപ്പള്ളി, കോതമംഗലം മാനന്തവാടി, തലശേരി, താമരശ്ശേരി എന്നിവയും മികച്ച മേഖലകളായി നടവയൽ, ബത്തേരി (മാനന്തവാടി), കോതമംഗലം, മൂവാറ്റുപുഴ (കോതമംഗലം), നെല്ലിക്കാംപൊയിൽ, തോമാപുരം (തല രി), കുറവിലങ്ങാട് (പാലാ), പെരിന്തൽമണ്ണ, താമരശേരി എന്നിവയും മികച്ച ശാഖകളായി മണിക്കടവ്, കരുവഞ്ചാൽ, പരിയാരം (തലശേരി), നടവയൽ, കല്ലോടി, വാഴവറ്റ (മാനന്തവാടി), കട്ടിപ്പാറ, മരിയാപുരം, തേക്കുംകുറ്റി (താമരശേരി), കയ്യൂർ, ളാലം ഓൾഡ്, മോനിപ്പള്ളി (പാലാ), ആരക്കുഴ, രണ്ടാർ, തൊടുപുഴ (കോതമം ഗലം) എന്നീ ശാഖകളും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് ബേബി പ്ലാശേരി, ജനറൽ സെക്രട്ടറി ജിന്റോ തകിടി യൽ, ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ എന്നിവരടങ്ങുന്ന സെക്രട്ടേറിയറ്റാണ് അംഗീകാരങ്ങൾ പ്രഖ്യാപിച്ചത്.