“ഞാൻ കഴിഞ്ഞ നാലു വർഷമായി മെഡിസിറ്റിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. യുഎൻഎയുമായി ബന്ധപ്പെട്ട മാർ സ്ലീവ മെഡിസിറ്റിയിൽ ഈ ദിവസങ്ങളിൽ നടന്നുവരുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ഞാൻ കേരളത്തിന് വെളിയിൽ ഒരു വലിയ ഹോസ്പിറ്റലിൽ വർഷങ്ങൾ ജോലി ചെയ്തതിനുശേഷം ആണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സ്വന്തം നാട്ടിൽ നല്ലൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ എനിക്ക് അവസരം ഒരുക്കിയത് മാർ സ്ലീവാ മെഡിസിറ്റി ആണ്.
വ്യവസ്ഥാപിതമായ എല്ലാ കാര്യങ്ങളും ഇവിടെ പാലിക്കപ്പെടുന്നതോടൊപ്പം മാന്യമായ ശമ്പളവും ഞങ്ങൾക്ക് നൽകുന്നുണ്ട്. നാലുവർഷം പിന്നിട്ട എനിക്ക് 34500 രൂപയാണ് മാസശമ്പളം. ഇത് നാട്ടിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിന് ലഭിക്കാവുന്ന മാന്യമായ ശമ്പളമാണ് എന്ന് ഞാൻ കരുതുന്നു. മാർ സ്ലീവായിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 27000 ത്തോളം രൂപയും ലഭിക്കുന്നുണ്ട്.
എല്ലാവർഷവും Increment നൽകുന്നുണ്ട്. കൂടാതെ പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുമ്പോൾ ഡബിൾ സാലറി, എക്സ്ട്രാ ഡ്യൂട്ടി ചെയ്യുമ്പോൾ എക്സ്ട്രാ അലവൻസ്, 12 casual leave, 12 sick leave, ഒരു വർഷം പൂർത്തിയായവർക്ക് 12 Earned leave എന്നിവ മാനേജ്മെന്റ് നൽകുന്നുണ്ട്. അഞ്ചുവർഷം പൂർത്തിയാക്കി പിരിഞ്ഞു പോയവർക്ക് കൃത്യമായ ഗ്രാറ്റുവിറ്റിയും നൽകിയതായി അറിയാൻ കഴിഞ്ഞു.
കൂടാതെ ഗ്രൂപ്പ് ഇൻഷുറൻസും സ്റ്റാഫിനായി നൽകുന്നതും കൊണ്ട് ജോലി പ്രവേശിക്കുന്ന അന്നുമുതൽ ഫുൾ കവറേജ് ലഭിക്കുന്നുണ്ട്. എല്ലാ സ്റ്റാഫിനും അവരുടെ മാതാപിതാക്കൾക്കും മക്കൾക്കും ഇൻലോസിനും 10% ഡിസ്കൗണ്ട് ബില്ല് അനുവദിക്കുന്നുണ്ട്. സ്റ്റാഫിന് ഡിസ്കൗണ്ടഡ് റേറ്റിൽ ആണ് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കിയിരി ക്കുന്നത്.
കോവിഡ് കാലത്ത് മാർ സ്ലീവായിൽ സ്റ്റാഫ് ഷോർട്ടേജ് ഉണ്ടായിരുന്നു. ആ സമയത്ത് നേഴ്സുമാരെ കിട്ടാൻ എല്ലാവരും പ്രയാസപ്പെട്ടതായി നമുക്ക് അറിവുണ്ട്. എന്നാൽ ഇപ്പോൾ വാർഡിൽ പല സന്ദർഭത്തിലും 1:4, 1:5 ratio യോയിൽ ആണ് ഞങ്ങൾ ജോലി ചെയ്യുന്നത്. എൻ എ ബി എച്ച് അനുസരിച്ച് 1:6 ആണ് ratio.
ഏറെ സന്തോഷം തോന്നിയിട്ടുള്ള ഒരു കാര്യം ഇവിടെ സൂചിപ്പിക്കാതെ വയ്യ. ലേഡീ സ്റ്റാഫിന് അസമയത്ത് ഹോസ്പിറ്റലിൽ വരികയോ തിരികെ പോവുകയോ ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഹോസ്പിറ്റലിൽ നിന്ന് തന്നെ വാഹനം അയക്കുന്നതോടൊപ്പം സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റിയെ കൂടി വിട്ടയക്കുന്ന ഏക സ്ഥാപനം മെഡിസിറ്റി ആയിരിക്കും.
എന്റെ പ്രീവിയസ് ഓർഗനൈസേഷനിൽ ബെഡ് മേക്കിങ് നേഴ്സസ് തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ഇവിടെ എന്തുകൊണ്ടാണ് അതുപോലും ചെയ്യാൻ ചിലർ കൂട്ടാക്കാത്തത് എന്ന് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
മാർ സ്ലീവായിൽ ആറുമാസം മാത്രമാണ് ട്രെയിനി പീരീഡ്. അത് പൂർത്തിയാക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഇവിടെ സ്റ്റാഫ് ആയി മാറുന്നുണ്ട്.
നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്ഥാപനത്തെ സമൂഹമധ്യത്തിൽ കരിവാരി തേക്കുന്ന പ്രവണത കണ്ടപ്പോൾ എനിക്ക് അന്നം തരുന്ന ഈ സ്ഥാപനത്തെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അനീതിയാകും എന്ന് കരുതി കുറിച്ചുവെന്ന് മാത്രം ജ്യോതിമോൾ സുകുമാരൻ. മാർ സ്ലീവാ മെഡിസിറ്റി.