ലോകത്തിൽ, ക്രിസ്തുമസ് പലപ്പോഴും പുറംമോടികളിലും ആഘോഷങ്ങളിലും ഒതുങ്ങിപ്പോകാറുണ്ട്. യേശുവിന്റെ ജനനസമയത്തും ബേത് ലെഹെമിൽ ആഘോഷങ്ങൾക്കു കുറവൊന്നും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരുമിച്ചുകൂടിയ ആ ജനത്തിനായി സമൃദ്ധമായ വിരുന്നും വീഞ്ഞുസൽക്കാരവും നൃത്തമേളങ്ങളും ആ സമയത്ത് ഒട്ടേറെ ഭവനങ്ങളിലും സത്രങ്ങളിലും നടക്കുന്നുണ്ടായിരുന്നിരിക്കണം. എന്നാൽ ആ ആഘോഷങ്ങളുടെ ഭാഗമാകാതെ, സദാ ജാഗരൂകരായി തങ്ങളുടെ കർത്തവ്യങ്ങളിൽ മുഴുകി കഴിഞ്ഞ ഏതാനും ആട്ടിടയർക്കാണ് ദൈവത്തിന്റെ മുഖം ദർശിക്കാൻ ഭാഗ്യം ലഭിച്ചത്.

ഈ ക്രിസ്തുമസിന് നമ്മെ ആഘോഷിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്, നമ്മുടെ രക്ഷക്കായി സ്വർഗ്ഗം വിട്ടിറങ്ങിയ ദൈവമോ; അതോ, ആ ദൈവത്തെ തിരസ്കരിച്ച ലോകം വച്ചുനീട്ടുന്ന നൈമീഷിക സുഖങ്ങളോ? യേശുവിലൂടെ മാത്രമാണ് നാം രക്ഷ പ്രാപിക്കുന്നതെന്ന് വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ? ആ ബോധ്യത്തോടെ യേശുവിനെ ഒരു നോക്കുകാണാൻ നമുക്കുള്ളവ വിട്ടുപേക്ഷിച്ചിട്ടു ഒരു യാത്രയ്ക്കൊരുങ്ങാൻ നമ്മൾ സന്നദ്ധരാണോ?കർത്താവിന്റ മഹത്വം നാം ഓരോരുത്തർക്കും ദർശിക്കാൻ സാധിക്കും അതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഇടം കൊടുക്കുക എന്നുള്ളതാണ്.

പാപഭാരം നിമിത്തം കണ്‍പോളകൾ അടഞ്ഞുപോയ ലോകത്തിനു പലപ്പോഴും ദൈവത്തിന്റെ മഹത്യം ദർശിക്കാൻ സാധിക്കുകയില്ല. നാം ദൈവത്തിൻറെ വഴിയിലൂടെ സഞ്ചരിക്കുമ്പോഴും, ദൈവചനത്തിനു അനുസൃതമായി ജീവിക്കുമ്പോഴും ആണ് ദൈവത്തിൻറെ മഹത്വം നമ്മളിൽ പ്രകാശിക്കുന്നത്. ദൈവത്തിന്റ മഹത്വം അനുദിനം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്