കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ഒരു സിറ്റിയിൽ ആണ് ഞാൻ ജീവിക്കുന്നത്.. ഞാൻ കൊറോണായുടെ പിടിയിൽ നിന്ന് രക്ഷപെടാൻ കാരണം ഈ ചിത്രത്തിലുള്ള അഞ്ച് വസ്തുക്കളാണ്.

ഈ കുരിശും കൊന്തയും സാനിറ്റൈസർ ജെല്ലും എൻ്റെ ജാക്കറ്റിൻ്റെ പോക്കറ്റിൽ എപ്പോഴും ഉണ്ടാകും…

പിന്നെ ദൈവത്തോട് ചേർന്ന് നിൽക്കാൻ ആത്മീയ ആയുധങ്ങൾ ഒഴിച്ച് കൂടാൻ പറ്റാത്തതാണ്…

സാനിറ്റൈസർ ജെൽ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ ക്ലീൻ ചെയ്യും, മൂക്കും വായും നന്നായ് മൂടി മാസ്ക് ധരിക്കും. പിന്നെ എന്ത് അത്യാവശ്യത്തിന് പുറത്ത് പോയാലും എൻ്റെ ബാഗിൽ സാനിറ്റൈസർ സ്പ്രേ ഉണ്ടാകും, കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാൻ മടികാണിക്കാറില്ല.

പുറത്ത് പോയ് തിരിച്ച് വരുമ്പോഴും ഈ സ്പ്രേ പ്രയോഗിക്കും. “അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം” എന്നല്ലേ… ഇന്നുവരെ സർവ്വശക്തനായ ദൈവം യാതൊരു കുഴപ്പവുമില്ലാതെ കാത്തുപരിപാലിക്കുന്നു… 😍🙏🏽

അണ്ണാൻ കുഞ്ഞും തന്നാലായ് എന്നല്ലേ… ലോകത്തെ മുഴുവൻ മാറ്റിയിട്ട് ഞാൻ മാറാം എന്ന് ചിന്തിക്കാതെ നമ്മിൽ നിന്ന് തുടങ്ങുക…

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്