കോഴിക്കോട്: മക്കൾ കുടുംബത്തിന്റെ സമ്പത്താണെന്നും ജീവന്റെ സംരക്ഷണത്തിന് കുടുംബങ്ങൾ പ്രാധാന്യം നൽകണമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ആധുനിക കാലഘട്ടത്തിലും കുടുംബജീവിതത്തിൽ മക്കളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവന്റെ സംരക്ഷകരായ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്ക് കോവിഡ കാലഘട്ടത്തിലെ ഞെരുക്കത്തിൽ ഒരു കൈ സഹായമായി പതിനായിരം രൂപ വീതം നൽകി.

കോഴിക്കോട് രൂപത ഫാമിലി മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക 27 കുടുംബങ്ങൾക്കായി വിതരണം ചെയ്തു. രൂപതാധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കൽ അർഹരായ കുടുംബങ്ങൾക്ക് ക്യാഷ് ചെക്ക് നൽകി ഈ സംരംഭത്തിന് തുടക്കം കുറിച്ചു. രൂപതാ ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ജസീന എ.സി. എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള 27 കുടുംബങ്ങൾക്കുള്ള കോവിഡ് പശ്ചാത്തലത്തിൽ നൽകുന്ന 10,000/- രൂപ സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു…

…ആശംസകൾ

നിങ്ങൾ വിട്ടുപോയത്