"എന്റെ സഭ " "സഭയും സമുദായവും" Catholic Church Catholic Focus Faith ആധുനിക സഭ കത്തോലിക്ക സഭ കേരള കത്തോലിക്ക സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തുവിൻറെ സഭ തിരുസഭ തിരുസഭയുടെ നിലപാട് പ്രേഷിതയാകേണ്ട സഭ ഭാരത സഭ വ്യക്തിസഭകളുടെ വ്യക്തിത്വം സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ ധാർമ്മിക മുഖം സഭയുടെ നവീകരണം സഭയുടെ നിലപാടുകൾ സഭയുടെ പ്രാധാന്യം സഭയുടെ രാഷ്ട്രീയം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാ കൂട്ടയ്മ സഭാകാര്യാലയത്തിൽ സഭാത്മക വളർച്ച സഭാത്മകത സഭാധികാരികൾ സഭാനവീകരണകാലം സഭാപ്രബോധനം സഭാപ്രാസ്ഥാനങ്ങൾ സഭാമക്കൾ സഭയ്ക്കൊപ്പം സഭൈക്യപാതകള്‍

കലുഷിതമായ ഒരു അവസ്ഥയിലാണ് ഇന്ന് “സഭയും സമുദായവും” സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Church with the Family Concept Stick Figures. This royalty free vector illustration features people stick figures on simple background. The man / woman figures are simple and black in color. The 100% editable conceptual illustration download includes vector graphic and jpg file.

കലുഷിതമായ ഒരു അവസ്ഥയിലാണ് ഇന്ന് “സഭയും സമുദായവും” സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

♦️പ്രത്യേകിച്ച് വിശദീകരണം ഒന്നുമില്ലാതെ തന്നെ എന്തൊക്കെയാണ് നാം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും എന്നതിനെക്കുറിച്ച് സഭാ നേതൃത്വത്തിലും, സംഘടന നേതൃത്വങ്ങളിലും, ഒപ്പം സോഷ്യൽ മീഡിയകളിലൊക്കെ സജീവമായിരിക്കുന്ന വിശ്വാസികൾക്കും അറിയാവുന്ന കാര്യമാണ്.

♦️എന്നാൽ സമുദായത്തിന്റെ അടിത്തട്ടിൽ, പ്രത്യേകിച്ച് ഇടവക തലങ്ങളിൽ എല്ലാം ഇത്തരം വിഷയങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ സഭാ നേതൃത്വങ്ങൾക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്.

♦️സഭയും സമുദായവും നേരിടുന്ന അടിസ്ഥാന പ്രതിസന്ധികളും വെല്ലുവിളികളും തിരിച്ചറിയുകയും, ദീർഘവീക്ഷണത്തോടെ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതിനായി, സഭയിൽ ആകമാനം ഈ വിഷയങ്ങളുടെ പ്രാധാന്യം വെളിവാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രബോധനങ്ങളും ചർച്ചകളും ആണ് ഇനി വേണ്ടത്.

♦️കേരളസഭ അഭിമുഖീകരിക്കാൻ പോകുന്ന ഗൗരവതരമായ പ്രശ്നങ്ങളെ കുറിച്ച് സഭാ മക്കൾ എല്ലാവരും അറിവുള്ളവരായിരിക്കുകയും, വേണ്ട ഗൗരവത്തോടെ തന്നെ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ നിലകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

♦️സകല ഇടവകകളിലേക്കും വർത്തമാനകാല സഭയുടെ കുറവുകളും പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും ചർച്ചാവിഷയമായി കടന്നു വരട്ടെ. അറിവും ജ്ഞാനവും ഉള്ളവർ നേതൃത്വത്തിന്റെ ആശിർവാദത്തോടെ ജനങ്ങളെ പ്രബോധിപ്പിക്കട്ടെ,. അതുവഴി സഭ ഒന്നാകെ ഒരു പൊതു ലക്ഷ്യത്തിനു മുമ്പിൽ ഐക്യപ്പെടുകയും, പ്രാർത്ഥിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന അവസ്ഥ ഇവിടെ സംജാതമാകും.


♦️അങ്ങനെയെങ്കിൽ ഇന്ന് നമ്മെ ഭയപ്പെടുത്തുന്ന, സഭയ്ക്കുള്ളിലെ തന്നെ ഭിന്നതകളും,. ഭൗതിക ജീവിതം മാത്രം ലക്ഷ്യം ഇട്ടു കൊണ്ടുള്ള, ആത്മീയ ശുശ്രൂഷകളും പഠിപ്പിക്കലുകളും,വിശ്വാസ ജീവിതം ഉപേക്ഷിച്ച് അന്യമതസ്ഥരുടെ കൂടെ പോകുന്ന നമ്മുടെ യുവജനങ്ങളുടെ അവസ്ഥയും,ഭയാനകമായ വിദേശ കുടിയേറ്റത്തിന്റെ സാഹചര്യങ്ങളും, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ഉദ്യോഗസ്ഥ മേഖലകളിൽ അടിച്ചമർത്തപ്പെടുന്ന, പിന്തള്ളപ്പെടുന്ന നമ്മുടെ സമുദായത്തിന്റെ ദുരവസ്ഥയും, ജനനനിരക്കിന്റെ കുറവ് മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമുദായത്തിന്റെ ദയനീയ സ്ഥിതിയും നമ്മുടെ കൺമുമ്പിൽ നിന്നും മാറിപ്പോകും.

♦️സഭയുടെ ആത്മീയ മേഖലകളിൽ ഒരു വസന്തവും ഭൗതികമായവയിൽ ഒരു കുതിപ്പും, അന്ന് നമുക്ക് ദർശിക്കാൻ കഴിയും. അതിന് സാധിക്കത്തക്കവണ്ണം, അടിസ്ഥാന പ്രശ്നങ്ങൾ പഠിക്കാനും, അത് സഭയാകമാനം ചർച്ചയാക്കാനും, പഠിപ്പിക്കാനും, സഭാനേതൃത്വത്തിന് കഴിയട്ടെ, എന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു.

നിങ്ങൾ വിട്ടുപോയത്