ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവ ഭൂമിയാണ് കൊച്ചി. കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് ലഭിച്ച വിശ്വാസ ചൈതന്യത്തിന്റെ ഊർജ്ജത്തിലാണ് തീരനാടും ഇടനാടും മലനാടും കടന്ന്, കുന്നും മലയും പുഴയും പർവതങ്ങളും സമുദ്രവും കടന്ന്, മലബാറും മദ്രാസും മധുരയും കോറമണ്ഡൽ തീരവും കർണാടകയും ബർമ്മയും ബംഗാളും ശ്രീലങ്കയും കടന്ന് ക്രിസ്തു വിശ്വാസം പടർന്നു പന്തലിച്ചത്.
![](https://mangalavartha.com/wp-content/uploads//2025/02/480274009_7834451896679903_9187255771272563477_n-1024x683.jpg)
അനുഗ്രഹീതമായ ദൈവീക സാന്നിദ്ധ്യത്താൽ വി. തോമാശ്ലീഹായുടെയും വി. ഫ്രാൻസിസ് സേവ്യറിൻ്റെയും വി. ദൈവസഹായം പിള്ളയുടെയും വി. ജോസഫ് വാസിൻ്റെയും വി. ചാവറയച്ചൻ്റെയും വാഴ്ത്തപ്പെട്ട മദർ എലീശായുടെയും ദേവദാസൻ മോൺ. ലോറൻസ് പുളിയനത്തിൻ്റെയും വിശുദ്ധ ചൈതന്യത്തിൽ വളർന്നുവന്ന വിശ്വാസ സമൂഹം ആണ് കൊച്ചിയിലേത്.
ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ സകലർക്കും രോഗശാന്തിയും വിടുതലും സമാധാനവും സന്തോഷവും ആത്മവിശ്വാസവും പകർന്നു നൽകുന്ന കൃപയുടെ അഭിഷേകം ചെയ്യുന്ന ദിനരാത്രങ്ങളാണ് വചനസന്ധ്യ 2025 നൽകുന്നത്.
![](https://mangalavartha.com/wp-content/uploads//2025/02/480255693_7834451743346585_4995525420346269717_n-1024x683.jpg)
അങ്ങ് കിഴക്ക് മാരാമൺ ബൈബിൾ കൺവെൻഷൻ പോലെ തുടർച്ചയായി നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ഒരു രൂപത നേതൃത്വം നൽകുന്ന ദൈവീക സാന്നിധ്യം ഉള്ള കൃപയുടെ അഭിഷേകം ചെയ്യുന്ന മറ്റൊരു ബൈബിൾ കൺവെൻഷൻ ഉണ്ടോയെന്ന് സംശയമാണ്.
പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചി രൂപത സംഘടിപ്പിക്കുന്ന വചന സന്ധ്യ 2025 കൃപാഭിഷേക ധ്യാനത്തിന് തുടക്കം കുറിച്ചു.
മാസങ്ങൾ നീണ്ട ഒരുക്കത്തിന്റെയും പ്രാർത്ഥനയുടെയും ഫലം വർഷിക്കുന്ന ദിനരാത്രങ്ങൾ. ലോകമറിയുന്ന അനുഗ്രഹീത ധ്യാനഗുരു അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഫാ. ഡൊമിനിക് വാളൻമനാൽ അച്ഛന്റെ നേതൃത്വത്തിൽ 5 ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന വിടുതൽ രോഗശാന്തി ശുശ്രൂഷയും വചനപ്രഘോഷണവും. 5 ദിനങ്ങളിലായി അഞ്ച് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം വചനസന്ധ്യയ്ക്ക് അനുഗ്രഹമാകും.
കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ Rt.Rev.Dr. ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവ് കൊച്ചി രൂപത എമിരിറ്റസ് ബിഷപ്പ് Rt.Rev.Dr. ജോസഫ് കരയിൽ കോട്ടപ്പുറം രൂപത ബിഷപ്പ് Rt. Rev. Dr. ആബ്രോസ് പുത്തൻവീട്ടിൽ കണ്ണൂർ രൂപത സഹായമെത്രാൻ Rt.Rev.Dr. ഡെന്നീസ് കുറുപ്പശ്ശേരി വിജയപുരം രൂപത സഹായമെത്രാൻ Rt.Rev.Dr. ജസ്റ്റിൻ മടത്തിപറമ്പിൽ തുടങ്ങിയ അനുഗ്രഹീത പിതാക്കന്മാരോടൊപ്പം അഞ്ച് ദിനരാത്രങ്ങൾ.
![](https://mangalavartha.com/wp-content/uploads//2025/02/480284963_7834451253346634_3119200197266403825_n-683x1024.jpg)
വചന സന്ധ്യയുടെ കൃപയും അഭിഷേകവും നാടാകെ പരന്നതുകൊണ്ടുതന്നെ കേരളത്തിൽ നിന്നും മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമടക്കം പതിനായിരങ്ങളാണ് ഈ വിശുദ്ധ മണ്ണിൽ വിശുദ്ധ വചനം ശ്രവിക്കാൻ എത്തിച്ചേരുന്നത്. രേഖപ്പെടുത്തിയ ചരിത്രത്തിൽ അഞ്ചു നൂറ്റാണ്ടിനു മുമ്പേ പള്ളിയും ക്രിസ്തുവിശ്വാസവും നിലനിന്നിരുന്ന പുണ്യഭൂമിയാണ് ഇടക്കൊച്ചി. ഇടക്കൊച്ചി മട്ടാഞ്ചേരി മാനാശ്ശേരി പള്ളികൾ ചരിത്രത്തിന്റെ ഭാഗമാണ്. ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്തിന്റെ വിശുദ്ധ ആത്മാവ് പരിലസിക്കുന്ന പുണ്യയിടം.
![](https://mangalavartha.com/wp-content/uploads//2025/02/480176441_7834452056679887_5828059421758587648_n-1024x683.jpg)
വചന സന്ധ്യയുടെ ജനറൽ കൺവീനർ മോൺ. ഷൈജു പര്യാത്തുശ്ശേരിയുടെയും ജനറൽ കോഡിനേറ്റർ ഫാ. ആൻറണി തൈവീട്ടിലച്ചൻ്റെയും നേതൃത്വത്തിൽ നൂറോളം വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ആയിരത്തോളം വരുന്ന അല്മായ യുവജന വനിത വളണ്ടിയർമാരുടെയും നിസ്തുലസേവനം ഈ വചനസന്ധ്യയെ ഫലദായകമാക്കും.
![](https://mangalavartha.com/wp-content/uploads//2025/02/480298053_7834451443346615_2367143154838567942_n-683x1024.jpg)
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന് രൂപതയിലെ മുഴുവൻ ദേവാലയങ്ങളും സന്ദർശിച്ച് ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനയും വണക്കവും ഏറ്റുവാങ്ങിയ വിശുദ്ധ റോസാമിസ്റ്റിക്ക മാതാവിൻറെ തിരുസ്വരൂപവും, സഭയുടെ മഹാജൂബിലി വർഷത്തെ പ്രതിനിധീകരിക്കുന്ന സാൻ്റാക്രൂസ് ബസിലിക്കയിൽ നിന്നും ആശിർവദിച്ച മഹാ ജൂബിലി കുരിശും, പൂർവികർ നൂറ്റാണ്ടുകളായി കെടാതെ സൂക്ഷിക്കുന്ന വിശ്വാസത്തിൻറെ അഗ്നി- ആസ്ഥാന ദേവമായ സാന്താക്രൂസ് ബസിലിക്കയിൽ നിന്നും തെളിച്ച ദീപശിഖയും, തേനിനേക്കാൾ മധുരവും അഴിയേക്കാൾ ആഴവുമുള്ള ആദിയിലെ വചനവും വചനമാകുന്ന ദൈവത്തെയും വഹിക്കുന്ന വിശുദ്ധ ഗ്രന്ഥവും പ്രതിഷ്ഠിക്കപ്പെട്ട അനുഗ്രഹീത ബൈബിൾ കൺവൻഷൻ. കൊച്ചി രൂപത സംഘടിപ്പിക്കുന്ന ഈ അനുഗ്രഹീത ആത്മീയ ആഘോഷത്തിൽ പങ്കുചേരാം.
![](https://mangalavartha.com/wp-content/uploads//2025/02/480212411_7834452300013196_2580783443969947801_n-682x1024.jpg)
Sony Pavelil