വീട്ടിൽ അപ്പനും അമ്മയും അംഗീകരിക്കുന്ന പെണ്കുട്ടിയെയ വിവാഹം കഴിക്കു എന്ന് തീരുമാനിച്ച നിമിഷം, വളരെ ആകസ്‌മികമായി ഒരാളെ കണ്ടുമുട്ടി 😍( കാണിച്ചുതന്നത് പഠിപ്പിക്കുന്ന സർ 😌) ആദ്യം അവളോട് ഇഷ്ടം പറയുന്നതിന് മുൻപ് അമ്മയോടും അപ്പനോടും ഏറെ സ്നേഹിക്കുന്ന സിസ്റ്റർ ആന്റിയോടും പറയണമെന്ന് തീരുമാനിച്ചു…. പറഞ്ഞു… അവരുടെ മറുപടി ; ആലോചിച്ചു മതികേട്ടോ എന്ന് ആയിരുന്നു (പഴയ അനുഭവങ്ങളുടെ വെളിച്ചം ) 😝… അങ്ങനെ രണ്ടും കൽപ്പിച്ചു ഉറച്ച തീരുമാനത്തിൽ ഞാൻ ഇഷ്ടം പറഞ്ഞു സമ്മതവും വന്നു 🥰

അങ്ങനെ 2018 ഒക്ടോബർ 6 നു തുടങ്ങിയ പ്രണയം.. 👩‍❤️‍👨പല ആളുകളും ഇത് പൊട്ടും എന്ന് പറഞ്ഞപ്പോ പോയി പണിനോക്കാൻ പറഞ്‍ പതറാതെ നിന്നു. 😏അങ്ങനെ വഴക്കിട്ടും പ്രേമിച്ചും സ്നേഹിച്ചും താങ്ങായും തണലായും വഴക്കു പറയണ്ടിടത് പറഞ്ഞും തിരുത്തിണ്ടിടത്തു തിരുത്തിയും കാലങ്ങൾ കടന്നു പൊന്നു.. കണ്ടുമുട്ടലിനു ശേഷം എന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും വിഷമങ്ങളിലും ഇതുപോലെ കൂടെ ഉണ്ടായ മറ്റൊരാൾ എനിക്കില്ല.. 💖അങ്ങനെ 2021 ൽ വിദേശരാജ്യം എന്ന ആശയം മുന്നിൽ വന്നപ്പോൾ എന്തുകൊണ്ട് കല്യാണം കഴിച്ചു രണ്ടാൾക്കും ഒന്നിച്ചുപോയ്ക്കൂടാ എന്ന അഭിപ്രായത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു രണ്ടു വീട്ടുകാരും ഞങ്ങളും.

27-12-2021 ഞങ്ങൾ രണ്ടു വീട്ടുകാരുടെയും പൂർണ sസമ്മതത്തോടും അനുഗ്രഹത്തോടുംകൂടെ വിവാഹിതരായി. 🥰🥰എനിക്ക് എന്റെ സ്വപ്നം സഭലമായപ്പോ എന്നെ സ്നേഹിക്കുന്നഅപ്പനെയു അമ്മയെയും അനിയനിയനെയും കൂടെ കിട്ടുകയായിരുന്നു .

അപ്പന്റെയും അമ്മയുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും എല്ലാം അടുത്ത്‌നിന്ന് ലണ്ടനിൽ ജീവിക്കുമ്പോളും എനിക്ക് അപ്പനായും അമ്മയായും അനിയത്തി ആയും കൂട്ടുകാരിയായും അതിലുപരി ഭാര്യ ആയും എന്റെ പൊന്നു കൂടെ നിൽക്കുന്നു..

ഇത്രയും മാനൊഹരമയ ഒരു ജീവിതം എനിക്കായി മാറ്റിവച്ച ദൈവത്തിനും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി..

Happy Wedding Anniversary to MY wife

Jerin AJ

നിങ്ങൾ വിട്ടുപോയത്