വലിയ സാക്ഷ്യം- ദൈവം അനു ഗ്രഹിക്കട്ടെ.
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയിൽ എൻ്റെ കൂടെസെക്രട്ടറിയായി ആത്മാർത്ഥമായി പ്രവർത്തിച്ച ശ്രീ മാർട്ടിൻ ന്യൂനസ് ഒരു ഉത്തമ കുടുംബനാഥനാണ് .

കത്തോലിക്ക സഭയിലെ നിരവധി ശുശ്രുഷകൾ അദ്ദേഹവും കുടുംബവുംമനോഹരമായി നിർവഹിക്കുന്നു .
മാതാവിൻെറ മധ്യസ്ഥതയിൽ ആശ്രയിക്കുന്ന അദ്ദേഹം വചന പ്രഘോഷകനാണ് .
പ്രേഷിതപ്രവർത്തകനായ ശ്രീ മാർട്ടിൻ ന്യൂനസ് ഇപ്പോൾ മുഴുവൻ സമയവും കർത്താവിൻെറ ശുശ്രുഷയിലാണ്.
ജീവസമൃദ്ധിയുടെ സന്ദേശം മനോഹരമായി ജീവിത മാതൃകകൊണ്ട് അദ്ദേഹം നൽകുന്നു .
കേരളത്തിൽ സിസേറിയനിലൂടെ 9 കുഞ്ഞുങ്ങളെ സ്വീകരിച്ച ഏക കുടുംബവും ശ്രീ മാർട്ടിൻ ന്യൂനസ്(45 )– ലിനറ്റ് (42)ദമ്പതികളുടെതാണ്.എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് ഈ കുടുംബം .
ദൈവത്തിൻെറ കൃപകൾ ഈ കുടുംബത്തിന് ഏറെ ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം .
ആശംസകളോടെ ,

സാബു ജോസ് .9446329343
(എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ .&കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ പ്രേസിടെണ്ട്)




