Take counsel together, but it will come to nothing; speak a word, but it will not stand, for God is with us.“
(Isaiah 8:10) ✝️
ഭൂമിയിൽ മനുഷ്യർ പലരീതിയിൽ പരസ്പരം നശിപ്പിക്കാൻ ഗൂഡാലോചന നടത്തുന്നവരാണ്. നാം ഒരോരുത്തരുടെ ജീവിതത്തിലും മനുഷ്യൻ പലവിധത്തിൽ നശിപ്പിക്കാൻ നോക്കുന്നുണ്ടാകാം. നമ്മുടെ ജോലിസ്ഥലത്തും സമൂഹത്തിലും കുടുംബത്തിലും മനുഷ്യൻ പലവിധത്തിൽ നമ്മളെ നശിപ്പിക്കാൻ നോക്കുന്നു അവർ പല രീതിയിൽ ഗൂഢാലോചനകൾ നടത്തുന്നു, പലവിധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു അധികാരങ്ങളെയും പണത്തെയും കൈയിലെടുത്തു കൊണ്ട് മനുഷ്യർ പലപ്പോഴും നമ്മൾക്കെതിരെ പ്രവർത്തിക്കുന്നു. എന്നാൽ ഈ സന്ദർഭങ്ങളിൽ നാം തളർന്നു പോകരുത് ദൈവത്തിന്റെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് പൂർണ്ണവിശ്വാസത്തോടെ നാം ഓരോരുത്തർക്കും പറയാൻ സാധിക്കണം ദൈവം എൻറെ കൂടെ ഉണ്ട് എന്ന്
വചനത്തിൽ ദാനിയേലിന്റെ ലേഖനത്തിൽ ദാനീയേൽ എന്ന വ്യക്തിയെ നശിപ്പിക്കാൻ പലവിധ തന്ത്രങ്ങൾ മെനയുന്ന വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും. ദാര്യാവേശ് ആണ് ബാബിലോണിലെ രാജാവ്. വളരെ ദയാലുവും ബുദ്ധിമാനുമായ ദാനീയേലിനെ രാജാവിനു വളരെ ഇഷ്ടമാണ്. ദാനീയേലിനെ തന്റെ രാജ്യത്തെ ഒരു പ്രധാന ഭരണാധികാരിയായി തിരഞ്ഞെടുക്കുന്നു. രാജ്യത്തിലെ മറ്റു വ്യക്തികൾക്ക് ദാനീയേലിനോട് അസൂയ തോന്നാൻ ഇത് ഇടയാക്കുന്നു. ദാനീയേലിനെ നശിപ്പിക്കാൻ അവർ പലവിധ തന്ത്രങ്ങളും മെനഞ്ഞു എന്നാൽ ദാനീയേൽ ദൈവത്തിന്റെ ശക്തമായ സാക്ഷിയായി നിലകൊണ്ടു.
ബാബിലോൺ രാജ്യത്തിലെ മറ്റു വ്യക്തികൾ ദാനിയേലിനെ എതിരെ രാജാവിനെയും തെറ്റിദ്ധരിപ്പിച്ചു അവസാനം രാജാവ് പറഞ്ഞു ദാനിയേലിനെ സിംഹക്കുഴിയിൽ ഇടുവാൻ എങ്കിലും ദാനിയേൽ ഭയന്നില്ല അവൻ ദൈവത്തിൽ ആശ്രയിക്കുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. ദാനിയൽ നശിക്കുമെന്നും എന്ന് മറ്റുള്ളവർ വിചാരിച്ചടത്ത് നാം കാണുന്നത് ദൈവം ദാനീയേലിനെ സിംഹക്കുഴിയിൽ നിന്ന് രക്ഷിക്കുന്നതാണ്. ഇതുപോലെ നാം ഒരോരുത്തർക്കെതിരെയും പലവിധ വ്യക്തികൾ പലവിധ തന്ത്രങ്ങളും ആവിഷ്കരിക്കും എന്നാൽ പൂർണമായും ദൈവത്തിൽ ആശ്രയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക ദൈവം കൈവിടില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️