I will raise up the booth of David that is fallen and repair its breaches, and raise up its ruins and rebuild it as in the days of old,“

‭‭(Amos‬ ‭9‬:‭11‬) ✝️

ദൈവത്തിന്റെ സ്വന്തം ജനത ആയിരുന്ന ഇസ്രായേൽ ജനത പലവിധ നാൾ വഴിയിലൂടെ ആണ് സഞ്ചരിച്ചത്. കൽദായ പട്ടണത്തിൽ ഉർ എന്ന സ്ഥലത്തെ ശിൽപിയായ തേരഹിന്റെ പുത്രനായി ജനിച്ച അബ്രാഹത്തിൽ തുടങ്ങി യാക്കോബ്, ജോസഫ്, മോശ, ജോഷ്യാ, സാമുവൽ, തുടങ്ങിയ പലവിധ വ്യക്തികളിലൂടെ സഞ്ചരിച്ച് ദാവീദിൽ എത്തിചേർന്നു. ഈ സമയം ഒക്കെയും പലവിധ കഷ്ടതകളിലൂടെയും ദൈവജനതയ്ക്ക് സഞ്ചരിക്കേണ്ടി വന്നു. ഭാവീദിന്റെ കാലം വരെ പ്രബല ശക്തിആയിരുന്ന ദൈവത്തിന്റെ ജനത പിന്നീട് തകർന്ന് അടിയുന്നതാണ് കണ്ടത്

ഭാവീദിനു ശേഷം രാജാവായ സോളമന്റെ ഭരണകാലത്ത് ഇസ്രയേൽ ജനത ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനം വളരെ പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനനാളുകളിൽ വിജാതീയരായ ഭാര്യമാർ സോളമനെ അന്യദേവന്മാരെ ആരാധിക്കുന്നതിലേക്ക് മനസു തിരിച്ചു. പിന്നീട് നാം കാണുന്നത് ദാവീദിന്റെ വംശാവലി വീണുപോകുന്നതാണ് കാണുന്നത്. പിന്നീട് പ്രവാചകന്മാരിലൂടെ ദൈവം പറയുകയാണ് തകർന്നു പോയ ദാവീദിന്റെ കൂടാരത്തെ ഉയർത്തും എന്ന്. ദാവീദിന്റെ വംശാവലിയിൽ പെട്ട ജോസഫിന്റെ ഭാര്യയായ മറിയത്തിൽ നിന്നും യേശു ക്രിസ്തു ഭൂമിയിൽ ഭൂജാതനായി. അങ്ങനെ തകർന്നു പോയ ദാവിദിന്റെ കൂടാരം യേശു ക്രിസ്തുവഴി ദൈവം പണിതു ഉയർത്തി

ലോകത്തിലെ ഒരു വിശിഷ്ട വ്യക്തി നമ്മുടെ കുടുംബക്കാരനാണ് എന്നു പറയുന്നതിൽ നാം അഭിമാനിക്കാറുണ്ട് . എന്നാൽ രക്ഷകനായ യേശു ദാവിദിന്റെ വംശത്തിൽ ജനിക്കാൻ ഇടയാക്കിയത് ദാവീദിന്റെ വംശാവലിയ്ക്കു ദൈവം കൊടുത്ത അനുഗ്രഹം ആയിരുന്നു.യേശു ക്രിസ്തുവിനു മുൻപുള്ള അഞ്ഞൂറ് വർഷകാലം ഇരുണ്ട കാലഘട്ടം എന്ന് അറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ദൈവപ്രവർത്തികൾ നടന്നിരുന്നില്ല. ഇരുണ്ട കാലഘട്ടത്തിൽ എഴുതിയ വചനങ്ങളായ മക്കബായർ, തോബിത്ത്, യൂദിത്ത്, ജ്ഞാനം, പ്രഭാഷകൻ എന്നീ പുസ്തകങ്ങൾ കത്തോലിക്ക സഭ ഒഴിച്ച് വേറെ ഒരു സഭകളും അംഗീകരിക്കുന്നില്ല.

ആ ഇരുണ്ട കാലഘട്ടത്തിനു ശേഷം വെളിച്ചമായ ക്രിസ്തു നമ്മളിലേയ്ക്ക് രക്ഷകനായി കടന്നു വന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്