കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തമാരായി ഉയർത്തിയവർക്കുള്ള അംശവസ്ത്രമായ പാലിയമാണ് പാപ്പ വെഞ്ചിരിക്കുന്നത്.

കുഞ്ഞാടിന്‍റെ രോമംകൊണ്ടു നെയ്തുണ്ടാക്കിയ പാലിയം നല്ലിടയാനായ ക്രിസ്തുവിനോടു രൂപപെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യത്തെ സൂചിപ്പിക്കുന്നു.

കൈകൊണ്ടു നെയ്തുണ്ടാക്കിയിരുന്ന വെളുത്തനാ‌ടയില്‍ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിട്ടുള്ള കഴുത്തില്‍ ധരിക്കാനുള്ള സ്ഥാനികഅടയാളമാണ് പാലിയം എന്ന ഉത്തരീയം.പാലിയം എന്ന ലത്തീൻ വാക്കിന്റെ അർത്ഥം പുതപ്പ്, മേലങ്കി എന്നൊക്കെയാണ്.ചരിത്രത്തിൽ സഭാപിതാവായ തെർത്തുല്ല്യൻ ക്രിസ്തുവിനെ ധരിക്കുന്നതിന്റെ ഭാഗമായി പാലിയം ധരിക്കാൻ പറയുന്നുണ്ട്.

രക്തസാക്ഷിയായ വി.ജസ്റ്റിൻ 165 ൽ മരണസമയത്ത് പാലിയം ധരിച്ചിരുന്നു എന്നാണ് പറയപെടുന്നത്. ഗ്രീക്ക് തത്വചിന്തകൻമാർ ധരിച്ചിരുന്ന രീതിയിലുള്ള ഒരുതരം മേൽവസ്ത്രം. പിന്നീട് ആറാം നൂറ്റാണ്ടിൽ മഹാനായ ഗ്രിഗറി പാപ്പാ മെത്രാൻമാർക്ക് പാലിയം നൽകിയിരുന്നതായി ചരിത്രം പറയുന്നു.

ആധുനിക കാലഘട്ടത്തിൽ പൗലോസ്ശ്ലീഹ രക്തസാക്ഷിത്വം വരിച്ച റോമിലെ ത്രെഫൊന്താന എന്ന സ്ഥലത്ത് നിന്ന് വി.ആനസിന്റെ തിരുനാൾ ദിവസം (ജനുവരി 21) വി.ആഗ്നസിന്റെ ബസിലിക്കയിലേക്ക് രണ്ട് കുഞ്ഞാടുകളെ കൊണ്ട് പോകുന്നു. അവയെ വെഞ്ചിരിച്ച് പാപ്പാക്ക് സമ്മാനിക്കുന്നു.

റോമിലെ ത്രസ്തെവരയിലുള്ള ട്രാപ്പിസ്റ്റ് സന്യാസിനിമാർ അതിനെ പരിപാലിക്കുന്നു. പിന്നീട് വിശുദ്ധവാരത്തിലെ പെസഹാ വ്യാഴാഴ്ച്ച ആ കുഞ്ഞാടുകളിൽ നിന്ന് ശേഖരിക്കുന്ന കമ്പിളിയിൽ നിന്നാണ് പാലിയം നിർമ്മിക്കുന്നത്.

ഓഷിയാന ഭാഗം ഒഴിച്ച് ലോകത്തിലെ എല്ലാ ഭാഗത്ത് നിന്നും പാലിയം സ്വീകരിക്കാൻ പുതിയ ആർച്ച്ബിഷപ്പ്മാർ ഉണ്ട്. ഹൈദരബാദ് ആർച്ച്ബിഷപ്പ് ആൻ്റണി പൂല, മലയാളിയായ പാട്ന ആർച്ച്ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുര, ഷില്ലോങ് ആർച്ച്ബിഷപ്പ് വിക്ടർ ലിംഗ്ഡോ എന്നിവരാണ് ഇന്ത്യയിൽ നിന്ന്. കൂടാതെ ഫിലിപ്പൈൻസിൽ നിന്ന് കർദിനാൾ ഫ്രാൻസിസ് പാപ്പ ഉയർത്തിയ മനില ആർച്ച്ബിഷപ്പ് ഈ 34 പേരിൽ ഉൾപെടും.

കഴിഞ്ഞ വർഷം ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടവരിൽ ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് ആർച്ച്ബിഷപ്പ് പിസ്സബെല്ലക്ക് മാത്രമാണ് ജറുസലേമിലേക്ക് പോകുന്നതിന് മുമ്പ് ഫ്രാൻസിസ് പാപ്പ പാലിയം കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ നൽകിയിരുന്നു.

ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്