*Traduttore e’ Traditore*|അഥവാവത്തിക്കാൻ കേന്ദ്രത്തിലെ ചാരന്മാർ
വ്യാജപ്രചാരകർക്ക് പാപ്പയെ ദുർവ്യാഖ്യാനം ചെയ്യാൻ സഹായിക്കും വിധം പരിഭാഷ നല്കാൻ വത്തിക്കാൻ റേഡിയോയിലെ മലയാളം സെക്ഷനിൽ ആളുണ്ട് എന്നു വ്യക്തമാകുന്നു. ക്രിസ്മസ്സിനു മാത്രം സിനഡുകുർബാന അർപ്പിച്ചാൽ മതി എന്ന ‘ന്യായാധിപ’വചനങ്ങൾക്ക് ഇടയാക്കിയത് വത്തിക്കാൻ റേഡിയോയിലെ മലയാളി പരിഭാഷകരാണെന്ന് നൂറുശതമാനം വ്യക്തം.
5:55 മുതൽ 6:14 വരെയുള്ള മിനിറ്റുകളിൽ പാപ്പ പറയുന്ന ഇറ്റാലിയൻ പ്രസംഗവും അതിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള പരിഭാഷകളും താഴെ ചേർക്കുന്നു.
Per il prossimo Natale, dunque, nel’Arcieparchia di Ernakulam-Ankamali, come in tutte le chiese Syro-malabarese, si celebri il Qurbana in communione
seguendo le indicazioni del sinodo.
*അതിനാൽ അടുത്ത ക്രിസ്മസ്സിന് സീറോ-മലബാർ സഭയാകമാനം എന്നതുപോലെ എറണാകുളം-അങ്കമാലി അതിരൂപതയിലും, സിനഡിന്റെ സൂചനകൾ പാലിച്ച്, കൂട്ടായ്മയോടെ കുർബാനയർപ്പിക്കപ്പെടണം.*
For next Christmas, therefore, in the Archeparchy of Ernakulam-Ankamali, as in all Syro-Malabar churches, let the Qurbana be celebrated in communion following the indications of the Synod.
ഇതാണ് ക്രിസ്മസ്സ് ദിനത്തിൽ മാത്രമേ സിനഡുകുർബാന അർപ്പിക്കാൻ പാപ്പ പറഞ്ഞിട്ടുള്ളൂ എന്ന് ചിലർ വ്യാഖ്യാനിച്ചത്. അതിന് ഇടയായത് എങ്ങനെ?
ഇറ്റാലിയൻ ഭാഷയിലുള്ള പാപ്പയുടെ കല്പനയുടെ 4:42-5:02 മിനിറ്റുകളിലെ സുപ്രധാനമായ പ്രഭാഷണത്തിൻ്റെ കൃത്യമായ മൊഴിമാറ്റം നടത്താതെ പരിഭാഷകർ ദുർവ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. ആ ഭാഗം ഇറ്റാലിയനിലും മലയാളത്തിലും ഇംഗ്ലീഷിലും താഴെ ചേർക്കുന്നു:
Fate si’ che per Natale 2023 la vostra archdiocese consenta umilmente, fedelmente di mettersi al passo con resto della vostra chiesa, rispettando tutte l’indicazioni del vostro sinodo.
*2023-ലെ ക്രിസ്മസിന് നിങ്ങളുടെ അതിരൂപത നിങ്ങളുടെ സിനഡിന്റെ എല്ലാ സൂചനകളും മാനിച്ചുകൊണ്ട്, നിങ്ങളുടെ സഭയിലെ മറ്റുള്ളവരോടൊത്ത് ചുവടുവയ്ക്കാൻ താഴ്മയോടെ, വിശ്വസ്തതയോടെ സമ്മതിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.*
Ensure that for Christmas 2023 your archdiocese humbly, faithfully allows itself to catch up with the rest of your church, respecting all the indications of your synod.
പരിഭാഷകൻ ഒരു കൊലപാതകിയാണ് എന്ന പഴമൊഴി സത്യമെന്നു തെളിയുന്ന നിമിഷങ്ങളാണിത്. പാപ്പയുടെ അതിനിർണായകമായ ഇടപെടലിനെ ഈ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യാൻ ഇടനല്കിയ ആ പരിഭാഷകരെയും ഉത്തരവാദപ്പെട്ടവരെയും ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഫാ. ജോഷി മയ്യാറ്റിൽ