സമരങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്ത്?

ആരാധനാക്രമത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ സീറോമലബാർസഭയെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിലാണ് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ആരാധനയിൽ ഐകരൂപ്യം വരുത്താൻ 1999-ലെ തീരുമാനം നടപ്പിലാക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം സിറോമലബാർസഭ സ്വീകരിച്ചത്.

34 രൂപതകളിലും അത് നടപ്പായി. തങ്ങൾ പരിചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ചില രീതികൾ സ്വീകരിക്കേണ്ടി വന്നെങ്കിലും 95% വൈദികരും സന്യസരും എളിമയോടും വിധേയത്വത്തോടും കൂടി പരിശുദ്ധ പിതാവിന്റെ ആഹ്വാനം സ്വീകരിച്ചു. ആ രൂപതകളിലെല്ലാം സമാധാനത്തോടെ ദൈവജനം ആരാധനയിൽ പങ്കുചേരുന്നു. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ കഴിഞ്ഞ മൂന്നു വർഷങ്ങളായി അനുസരണ വ്രതം ലംഘിച്ചും സഭയുടെ ഘടനയെ വെല്ലുവിളിച്ചും സമരങ്ങൾ നടത്തുന്നത് ദുഃഖകരമാണ്.

ഒരു ചെറിയ വിട്ടുവീഴ്ച ചെയ്തു തങ്ങളുടെ അതിരൂപതയെ ക്രമസമാധാന പ്രശ്നങ്ങളിൽ നിന്നും നിയമ യുദ്ധങ്ങളിൽ നിന്നും വിമോചിപ്പിക്കുന്നതിനു പകരം അനേകർക്ക് വിശ്വാസ പ്രതിസന്ധി ഉണ്ടാക്കിയും ഉതപ്പു നൽകിക്കൊണ്ടും ചില വൈദികരുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികളുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സമൂഹം ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

SYRO-MALABAR SYNODAL COMMISSION FOR MEDIA

നിങ്ങൾ വിട്ടുപോയത്