കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 2019ല്‍ എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ലിന്‍സിക്ക് പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനാകാതെ വന്നപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അപേക്ഷിക്കുകയായിരുന്നു. 2021 നവംബറില്‍ വരുന്ന ഒഴിവിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് ലീമ അദാലത്തിലെത്തിയത്.

കര്‍ണാടകയില്‍ നിന്നും മകളെ കണ്ട് മടങ്ങുമ്പോള്‍ ഉണ്ടായ വാഹനാപകടത്തില്‍ ലീമമാത്യുവിന്റെ അച്ഛനും അമ്മയും മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുജന്‍ ലിന്‍സ് മാത്യുവിന്റെ ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കുമായി ലീമക്ക് നാട്ടിലേക്ക് മടങ്ങി. നാല് മേജര്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞ ലിന്‍സിന് ഒരു വര്‍ഷത്തിനിടെ ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അനുജനെ ശുശ്രൂഷിച്ചു കൊണ്ടു ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

K K Shailaja Teacher

Minister of Health and Social Welfare in Kerala.

നിങ്ങൾ വിട്ടുപോയത്