പ്രിയപ്പെട്ടവരെ,

പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും, മേഖലാ, സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .ആദരഞ്ജലികളർപ്പിക്കുന്നു .

എല്ലാവരുടെയും പ്രാർത്ഥന തുടർന്നും അഭ്യർത്ഥിക്കുന്നു. സംസ്കാര തിരുകർമ്മങ്ങൾക്ക് അഭിവന്ന്യ ആൻഡ്രുസ് പിതാവ് നേതൃത്വം നൽകി .കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ശുശ്രുഷകർ സംസ്കാരതിരുകർമ്മത്തിൽ പങ്കെടുത്തു .

ജീവന്റെ വലീയ മാതൃക നൽകി ജീവിച്ച, അപകടത്തിൽ മരിച്ച, അടാട്ട് അക്കരപറമ്പിൽ സൈമണിന്റെ മൃതസംസ്കാരത്തിൽ നിന്ന്. തൃശ്ശൂർ അതിരൂപത നിത്യശാന്തി നേരുന്നു…

ആ വലിയ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം. തൃശൂർ അതിരുപതയും, പ്രൊ ലൈഫ് സമിതിയും അദ്ദേഹത്തിൻെറ കുടുംബത്തിന് നൽകുന്ന സ്നേഹ സഹകരണങ്ങൾക്കു നന്ദിയർപ്പിക്കുന്നു.

പത്ത് മക്കളുടെ പിതാവായ അടാട്ട് അക്കരപറമ്പിൽ ആന്റണിയെന്ന സൈമണിന്റെ ജീവിത വൃത്തിക്കിടയിലുണ്ടായ ആകസ്മിക നിര്യാണത്തിൽ അനുശോചിക്കുന്ന തോടൊപ്പം ആ കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ട് ഉപയുക്തമാക്കാവുന്നതാണെന്നും അറിയിക്കുന്നു.

Bank Name:

The Catholic Syrian Bank Ltd, East Fort, Thrissur, Kerala, India.

Alc Holders Name :

Bindhu &Fr. Denny Thanikkal

A/c Number :

029904281033190001

IFSC code: CSBK0000299

തൃശൂർ അതിരൂപത പ്രോലൈഫ്‌സമിതി ഡയറക്ടർ ഫാ. ഡെന്നി താണിക്കലും സൈമണിന്റെ പത്നി ബിന്ദുവും കൂടിയുള്ള Joint Account ആണിത്.

ജിവസമൃദ്ധിയിലും ജീവൻെറ സമഗ്രസംരക്ഷണത്തിലും ‘-വിശ്വസിക്കുന്ന , ജീവൻെറ സംസ്‌കാരത്തിൽ വിശ്വസിക്കുകയും ,പ്രാർത്ഥിക്കുകയും ശുശ്രുഷകളിൽ സജീവമായി സഹകരിക്കുകയും ചെയ്യുന്ന എല്ലാവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു .

സസ്നേഹം,

സാബു ജോസ് ,

9446329343

പ്രസിഡണ്ട്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി &സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ

ജെയിംസ് ആഴ്ച്ചങ്ങാടൻ

98461 42576

പ്രസിഡണ്ട്, കെസിബിസി പ്രൊ ലൈഫ് തൃശ്ശൂർ അതിരൂപതാ സമിതി

നിങ്ങൾ വിട്ടുപോയത്