കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി.

അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും പൊതുസമൂഹത്തിലും ആത്മാർത്ഥയോടെ നിറവേറ്റിയ ശ്രീ സിബിക്ക് ദൈവം നിത്യസമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വളരെ ചെറുപ്പത്തിൽതന്നെ സിനിമാരംഗത്ത് പ്രവർത്തിച്ചയാളാണ് അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിബി യോഗ്യാവീടൻ. യോഗ്യാവീട്ടിൽ സി. ചാണ്ടിയുടെയും ആനിയമ്മ ചാണ്ടിയുടെയും മകൻ.ഉദയസ്റ്റുഡിയോയിൽ സഹസംവിധായകനായാണു തുടക്കം. മലയാള ചലച്ചിത്രരംഗത്തെ അതികായരായ കുഞ്ചാക്കോ, സ്റ്റാൻലി ജോസ്, നവോദയ അപ്പച്ചൻ, ഫാസിൽ എന്നിവർക്കൊപ്പം പ്രവർത്തിക്കാനായത് മഹാഭാഗ്യമായി അദ്ദേഹം കരുതിയിരുന്നു. ‘സഞ്ചാരി’, ‘പോസ്റ്റ്മാനെ കാണാനില്ല’, ‘പൊന്നാപുരം കോട്ട’, നവോദയയുടെ ‘പടയോട്ടം’ എന്നീ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. എസ്.എൽ.പുരം ആനന്ദിന്റെ ‘ആറ്റിനക്കരെ’ എന്നചിത്രത്തിലും സഹസംവിധായകനായി.പോലീസ് ഡയറി’, ‘ഈണം മറന്ന കാറ്റ്’ എന്നീ ചിത്രങ്ങൾക്കു തിരക്കഥയെഴുതി.

2005-ൽ ‘ഒരു പ്രണയകഥ’ എന്ന ടെലിഫിലിമിലൂടെ സ്വാതന്ത്രസംവിധായകനായി.നിരവധി ടി.വി.ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസറായി. ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടികൾ ചെയ്യാനായി. ബിഹാർ, നേപ്പാൾ അതിർത്തികളിലെ 300-ഓളം കുടുംബങ്ങളിലെ രോഗികളെയും കുടുംബാംഗങ്ങളെയും സംരക്ഷിച്ച ഫാദർ ക്രിസ്തുദാസിനെക്കുറിച്ചുള്ള ഡോക്യുമെൻററി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്തോറിൽ റാണി മരിയ എന്ന സിസ്റ്ററിനെ കൊലപ്പെടുത്തിയ കൊലയാളിക്കുണ്ടായ മാനസാന്തരത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി.

ജീവന്റെ ശുശ്രുഷയ്ക്ക് വലിയ പ്രോത്സാഹനം മീഡിയയിലൂടെ നൽകുവാൻ അദ്ദേഹം ശ്രമിച്ചു .നല്ലൊരു പ്രൊലൈഫ് മാധ്യമ ശുശ്രുഷകനും ആയിരുന്നു.പ്രൊലൈഫ് ദർശനങ്ങൾ വ്യക്തമാക്കുന്ന നിരവധി പരിപാടികൾ തയ്യാറാക്കി അവതരിപ്പിച്ചു.

ലയാളസിനിമക്ക് നിഖില വിമല്‍, മിയ തുടങ്ങിയ നടികളെ സംഭാവന ചെയ്ത സംവിധായകന്‍ സിബിയാണെന്ന് പലര്‍ക്കും അറിയില്ല.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മാമാട്ടി കുട്ടിയമ്മ ,മൈഡിയര്‍ കുട്ടിച്ചാത്തന്‍ ,സംഗം ,മഹായാനം തുടങ്ങി ഒരു പിടി സിനിമകളുടെ സഹസംവിധായകന്‍.നിരവധി പ്രശസ്തമായ അവാർഡുകൾ കരസ്ഥമാക്കി.അദ്ദേഹം സംവിധാനം ചെയ്‌ത പരിപാടികൾക്ക് ഓരോന്നിനും നാലും അഞ്ചും അവാർഡുകൾ നേടി .

ടോണി ചിറ്റിലപ്പിള്ളി


ലെയ്റ്റി ഫോറം സെക്രട്ടറി
സീറോ മലബാർ സഭ

നിങ്ങൾ വിട്ടുപോയത്