ചങ്ങനാശേരി: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് ബിയിൽ നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും നടത്തി. മുൻമന്ത്രി കെ.സി. ജോസഫ് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. അലുംമ്നൈ അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ. എം . മാത്യു അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇൻകം ടാക്സ് ചീഫ് കമ്മീഷണർ ഷാജി പി ജേക്കബ്, ബാംഗ്ലൂർ ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് ഡോ. എ. കെ. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രഫ. റോയി ജോസഫ്, പ്രഫ. ആന്റണി ജോസഫ്, ഡോ. സോണി കണ്ടങ്കരി, ഡോ. ജോസഫ് ജോബ്, കെ.ടി. ചാക്കോ എന്നിവരെ മാനേജർ ഫാ. ഡോ. ജെയിംസ് പാലക്കൽ ആദരിച്ചു.

പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം മികച്ച വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ, കേരള സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ മുൻ ഡയറക്ടർ ഡോ. ജോർജ് വർഗീസ്, മുൻ കസ്റ്റംസ് ചീഫ് കമ്മീഷണർ ജോസഫ് ഡൊമിനിക്, നവാഗത എഴുത്തുകാരായ ബ്രിഗേഡിയർ ഒ.എ. ജയിംസ്, അഡ്വ. ഡെയ്സമ്മ ജയിംസ് എന്നീ പൂർവവിദ്യാർത്ഥികളെയും സുവർണ ജൂബിലി ബാച്ചിനെയും പ്രത്യേകമായി ആദരിച്ചു. ജോബ് മൈക്കിൾ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, വൈസ് പ്രിൻസിപ്പൽ ഫാ. ടെഡി കാഞ്ഞൂപ്പറമ്പിൽ, ബർസാർ ഫാ മോഹൻ മുടന്താഞ്ഞിലിൽ, അസോസിയേഷൻ ഭാരവാഹികളായ ഡോ. ഷിജോ കെ ചെറിയാൻ, ഷാജി പാലാത്ര, ജോഷി എബ്രഹാം, ഫാ. ജോൺ ചാവറ, ഡോ. സെബിൻ എസ് കൊട്ടാരം, ജിജി ഫ്രാൻസിസ്, ഡോ. ജോസ് പി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്