There is hope for your future, declares the LORD (Jeremiah 31:16) ✝️

വചനത്തിൽ കാണുന്ന “പ്രത്യാശ” എന്ന വാക്കിനെ “നല്ല കാര്യങ്ങൾ സംഭവി ക്കും എന്നുള്ള പ്രതീക്ഷ” എന്നു നിർവചിക്കാനാകും. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ ഉറപ്പുള്ള ഒന്നാണ്‌. കാരണം അതു തന്നിരിക്കുന്നത്‌ ദൈവമാണ്. ദൈവത്തിലുള്ളലുള്ള നമ്മുടെ പ്രത്യാശ ശക്തമാണെങ്കിൽ പരീക്ഷണങ്ങളൊകെ ഉണ്ടാകുമ്പോൾ സഹിച്ചു നിൽക്കാനും ധൈര്യ ത്തോടെയും സന്തോഷ ത്തോടെയും ഭാവി യി ലേക്കു നോക്കാനും നമുക്കു കഴിയും.

നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റിയുള്ള വാഗ്ദാനങ്ങൾ സഹചര്യങ്ങളുടെ മുൻപിൽ തകർന്നടിയുന്നതല്ല. നാം ഒരോരുത്തരും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്. ഇസ്രായേൽ ജനത ഫറവോ സൈന്യത്തിനു മുൻപിൽ തകർന്നടിയുമോ എന്ന ആശങ്കയോടെ നിന്നപ്പോൾ ദൈവത്തിൻറെ സ്വന്തം ജനതയ്ക്ക് കടൽ രണ്ടായി വിഭജിച്ച് വഴിയൊരുക്കിവനാണ് നമ്മുടെ ദൈവം. ആയതിനാൽ നാമോരോരുത്തർക്കും ഏതു പ്രതിസന്ധിയിലും പൂർണ്ണ വിശ്വാസത്തോടെ കർത്താവിനെ ആശ്രയിക്കാം. അവൻ വിശ്വസ്തനും നീതിമാനും ആണ്.

പല വ്യക്തികളുടെയും ജീവിതത്തിൽ മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നുണ്ടായിരിക്കാം. പൂർണ്ണ വിശ്വാസത്തോടെ ദൈവത്തോട് പറയുക, എനിക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. പ്രതിസന്ധികളെ നോക്കി സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുക. ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് നിങ്ങളുടെ മക്കളെ അനുഗ്രഹിച്ചുകൊണ്ട് പറയുക, എന്റെ മക്കൾക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. പൂർണമായും കർത്താവിൽ വിശ്വസിക്കുക. പ്രതികൂലങ്ങളെയല്ല നോക്കേണ്ടത്, കർത്താവിനെ നോക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്