ആ വചന നാളം നിലച്ചു…..

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ.ഫാ. ഡോ. റ്റി ജെ ജോഷ്വ (95) കർത്താവിൽ നിദ്രപ്രാപിച്ചു.

കോട്ടയം പഴയസെമിനാരിയിലെ സീനിയർ അധ്യാപകനായിരുന്നു.

പത്തനംതിട്ട കോന്നി സ്വദേശി . കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജ്, ആലുവ യുസി കോളജ്, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനം. 1956ൽ വൈദികൻ, 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു. കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു.

ആരോഗ്യവകുപ്പിൽ ഡയറക്ടർ ആയിരുന്ന ഭാര്യ മറിയാമ്മ 2007ൽ വാഹന അപകടത്തിൽ മരിച്ചു.

64 വർഷമായി പ്രസംഗങ്ങൾ നടത്തുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾക്കായി പോയി. 65 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു.

അച്ചൻ്റെ ‘ഇന്നത്തെ ചിന്താവിഷയം’ മുടക്കമില്ലാതെ 31–ാം വർഷത്തിലും മനോരമ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിക്കുന്നു .

മലങ്കര സഭ ‘ഗുരുരത്നം’ ബഹുമതി നൽകി ഓർത്തഡോക്സ് സഭ അച്ചനെ ആദരിച്ചു.

കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികൻ ആയിരു ന്നു.കോട്ടയം കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗ്ൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.

നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.

ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-

രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം

നിങ്ങൾ വിട്ടുപോയത്