ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വിവിധ രോഗാണുക്കളെക്കുറിച്ച്‌ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്തരം രോഗങ്ങള്‍ നാം ചികിത്സിച്ച്‌ രക്ഷ നേടുന്നു, പകരുന്നതിനെ തടയുന്നു. എന്നാല്‍ നമ്മുടെ ആത്മീയശരീരത്തെ അല്ലെങ്കില്‍ ആത്മാവിനെ ബാധിക്കുന്ന രോഗാണുക്കളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഭൗതികശരീരംപോലെ തന്നെ പ്രധാനമാണ്‌ ആത്മീയശരീരവും. ആത്മീയശരീരത്തെ ബാധിക്കുന്ന രോഗാണുക്കൾ നമ്മുടെ മനസിനെയും ബാധിക്കുന്നു. ഈ രോഗാണുക്കളെയാണ്‌ ആത്മീയഭാഷയില്‍ പിശാചുക്കള്‍ എന്നു വിളിക്കുന്നത്‌. ഈ പിശാചുകൾ നമ്മളുടെ ആൽമീയ ജീവിതത്തെയും, മാനസിക ഉല്ലാസത്തിനെയും നശിപ്പിക്കും.

സാത്താനാൽ നയിക്കപ്പെടുന്നതും, നമ്മളുടെ ആൽമീയ ജീവിതത്തെയും, മനസിനെയും ബാധിക്കുന്ന രോഗാണുക്കളാണ് അഹങ്കാരം, അസൂയ, ആസക്തി, വെറുപ്പ്‌, ഭയം, ആകുലത, സംശയം, അലസത, ദുഃഖം, നിരാശ, അപകര്‍ഷത, കുറ്റബോധം എന്നിവയൊക്കെ. ഏതൊരു രോഗം ബാധിച്ചാലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പൊതുവായ കാര്യങ്ങളാണ്‌ വിശ്രമിക്കുകയും മരുന്നുകള്‍ യഥാവിധി മുടങ്ങാതെ കഴിക്കുകയും ചെയ്യുക എന്നത്‌. ഇതുപോലെ മനസിൽ നിന്ന് ആകുലത അകറ്റുവാൻ പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും, പ്രാർത്ഥിക്കുകയും, ചെയ്യുക. നാം കഴിക്കേണ്ട മരുന്നുകള്‍ ദൈവവചനങ്ങളാണ്‌. ദൈവവചനങ്ങള്‍ വിശ്വാസത്തോടെ ഏറ്റു പറയുന്നതു തന്നെയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന. കാരണം വചനം ദൈവം ആകുന്നു.

ഇന്ന് പലരും പലരും ആകുലതയെ മറികടക്കാന്‍ ആശ്രയിക്കുന്നത്‌ മദ്യത്തേയും ലഹരിപദാര്‍ത്ഥങ്ങളെയുമാണ്‌ എന്നതാണ്‌ ഏറെ കഷ്ടം. അത്‌ ശരീരത്തെ നശിപ്പിക്കുന്നു എന്നു മാത്രമല്ല, സ്വബോധം നഷ്ടപ്പെടുത്തി ശരീരത്തെയും പിശാചുക്കളുടെ അടിമകളാക്കുന്നു. പാപത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ പല ശാരീരികരോഗങ്ങളും ഇല്ലാതാകും. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നാം ഒരോരുത്തർക്കും ആകുലതയെ നമ്മിൽ നിന്ന് അകറ്റാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 💜

Phone 9446329343