പുൽക്കൂട്ടിലെ ഉണ്ണിയെ പുഴയിലെറിഞ്ഞ മുസ്തഫ, ബൈബിൾ കത്തിച്ചു!
പരാതിയുണ്ടെങ്കിൽ യേശുവിനോട് പറഞ്ഞോളൂ എന്നതാണ് മുസ്തഫയുടെ നിയമം. അത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മത നിയമം അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാധകമല്ല എന്നതാണ് നിലപാട്. കേരളത്തിൽ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണവും സ്വാധീനവും വർധിച്ചു വരികയുമാണ്.
സമീപകാല സംഭവങ്ങളൊന്നും അത്തരം ചിന്താഗതിക്കാരുടെ നിലപാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് ഇതിൽനിന്നു മനസ്സിലാകുന്നത്.
വിഷയം സങ്കീർണ്ണമാണ്. ഇങ്ങനെ പോയാൽ ഇത്തരം ഭ്രാന്തിന്റെ തീ ആളിപ്പടരാനാണ് സാധ്യത. അത് നിസ്സാരമായി കരുതുന്നത് വല്ലാത്ത ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.എന്താണ് ഇതുകൊണ്ടൊക്കെ ലക്ഷ്യം വയ്ക്കുന്നത് എന്നന്വേഷിക്കേണ്ടത് മത സംഘടനകൾ അല്ല. നാട്ടിലെ ഭരണകൂടമാണ്.
നീതി ന്യായ സംവിധാനങ്ങളും ഉത്തരവാദപ്പെട്ട ഏജൻസികളുമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരെ മിക്കവാറും നിസ്സഹായരാക്കുന്ന വിധത്തിലാണ് എന്നു പറയാതിരിക്കാൻ വയ്യാ.
പ്രതീക്ഷയുള്ളത് കേരളം ഇന്ത്യയിലാണ് എന്ന ഉറപ്പിലാണ്. കേന്ദ്ര ഏജൻസികൾ ഇവിടെ കണ്ണിൽ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥയുണ്ട് എന്നത് മറച്ചു പിടിച്ചിട്ടു കാര്യമില്ല.
ഒരു മുസ്തഫയുടെ നില തെറ്റിയ മനസ്സിൽനിന്നാണ് ഇതെല്ലാം വരുന്നത് എന്നു ചിന്തിക്കുന്നത്, ആലപ്പുഴയിൽ കൊലവിളി മുഴക്കിയ കുട്ടിയുടെ മനസ്സിൽ ഉദിച്ച ബാല ഭാവനയായിരുന്നു അന്നു മുഴങ്ങികേട്ടത് എന്നു പറയുന്നതിനു തുല്യമാണ്.
“ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ” എന്നു കുട്ടികളെക്കുറിച്ച് വൈലോപ്പിള്ളി പാടിയത്, വെറുതെയായില്ല എന്നു കേരളം കണ്ടു.ആരുടെയെങ്കിലും കണ്ണിൽ പൊടിയിടാൻ പൊലീസ് നടത്തുന്ന നടപടികൾക്കപ്പുറം, ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണം.
ചികിത്സ ആവശ്യമുള്ള കടുത്ത മനോരോഗമാണ് മത ഭ്രാന്ത്! അതിനെ ചങ്ങലക്കിടാൻ ചുമതലപ്പെട്ടവർ അമാന്തിക്കരുത്. ഈ തകർച്ച വേദനാജനകമാണ്. സങ്കടകരമാണ്. നിരാശാ ജനകമാണ്.
ഫാ. വർഗീസ് വള്ളിക്കാട്ട്