You shall rejoice before the Lord your God. ‭‭(Deuteronomy‬ ‭27‬:‭7‬)

ക്രിസ്ത്യാനിയുടെ ബലം എന്നു പറയുന്നത് ക്രിസ്തുവിലുള്ള സന്തോഷം ആണ്. ക്രിസ്തുവിൽ സന്തോഷിക്കാൻ ഇന്നു എത്ര പേർക്ക്‌ കഴിയും? ഒരു കാര്യത്തിൽ മാത്രം സന്തോഷിക്കണമെങ്കിൽ, അതിനോട്‌ പറ്റിച്ചേർന്നിരിക്കാൻ കഴിയണം, അതിനു ജീവിതത്തിൽ മുൻഗണന കൊടുക്കണം. അപ്രകാരം കർത്താവിൽ മാത്രം സന്തോഷിക്കാൻ തീരുമാനമെടുത്താൽ, ലോകത്തിലെ മറ്റു പല കാര്യങ്ങളിലും സന്തോഷിക്കാൻ കഴിയില്ല എന്നതാണു സത്യം. യേശു സന്തോഷത്തെക്കുറിച്ച് ഏറ്റവും അധികം സംസാരിച്ചത് അവിടുന്ന് ക്രൂശിക്കപ്പെടുന്നതിന് മുമ്പുളള രാത്രിയിലാണ്. യേശുക്രിസ്തു ‌ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ ഹൃദയം സന്തോഷിക്കും, നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്നും എടുത്തുകളയുകയില്ല ‌

അപ്പോസ്തലനായ പൗലോസ്‌, റോമൻ കാരാഗൃഹത്തിൽ കിടക്കുമ്പോൾ, ഫിലിപ്പിയരോടു പറയുന്നു, കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. കാരഗൃഹത്തിന്റെ ഇടുങ്ങിയ അനുഭവങ്ങളിലും അദ്ദേഹം സന്തോഷിക്കുകയാണ്‌. റോമന്‍ തടവറകള്‍,, കൊതുകുകളും, ഇഴയുന്ന ക്ഷുദ്രജീവികളും നിറഞ്ഞ ഇരുട്ടറകള്‍ ആയിരുന്നു, കാരാഗ്യഹത്തിന്റെ നീളം തന്നെ 120 സെൻറ്റിമീറ്റർ ആയിരുന്നു. തടവുകാര്‍ തറയില്‍ കിടന്ന് ഉറങ്ങേണ്ടിയിരുന്നു. തന്നെയുമല്ല വളരെക്കുറച്ചു ഭക്ഷണം മാത്രമെ നല്‍കപ്പെട്ടിരുന്നുളളു. തണുപ്പു കാലത്ത്പോലും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾപോലും വി പൗലൊസിന് ലഭിച്ചിരുന്നില്ല. വി പൗലൊസ് കാരാഗ്യഹത്തിൽ തീര്‍ച്ചയായും സുഖകരമായ സാഹചര്യങ്ങളിലായിരുന്നില്ല. എന്നിട്ടുപോലും വി പാലോസ് കർത്താവിൽ സന്തോഷിക്കുകയും, കർത്താവിൽ സന്തോഷിക്കാൻ നമ്മളോട് പറയുകയും ചെയ്തു. സ്വന്തം ദുഃഖങ്ങള്‍ക്കായി അദ്ദേഹത്തിനു കണ്ണുനീരില്ലായിരുന്നു.

ജീവിതത്തിൽ നാം ഓരോരുത്തരും. സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നവരായിട്ടും തീരെ ചെറിയ അസൗകര്യങ്ങളുടെ പേരില്‍ പോലും പരാതി പറയുന്നവരാണ്. ക്രിസ്തീയ സന്തോഷം സന്തോഷിക്കാൻ കാരണങ്ങൾ ഉള്ളപ്പോൾ സന്തോഷിക്കുന്നതല്ല. ജീവിതത്തിൽ ദുഃഖിക്കാൻ നിരവധി കാരണങ്ങൾ ഉള്ളപ്പോഴും ക്രിസ്തുവിൽ സന്തോഷിക്കാനാണ് വചനം പറയുന്നത്
കർത്താവിൽ സന്തോഷിക്കണമെങ്കിൽ അതിനുമുമ്പേ നാം കർത്താവിനെ അറിഞ്ഞിരിക്കണം. ദൈവവചത്തിലൂടെയും, പ്രാർത്ഥനയിലൂടെയും ആണ് നാം കർത്താവിനെ അറിയുന്നത്. നമ്മുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടെങ്കിലും, ക്രിസ്തുവിൽ മഹത്വകരമായ പ്രത്യാശ കാത്തിരിക്കുന്നു. നാം ഓരോരുത്തർക്കും ക്രിസ്തുവിൽ സന്തോഷിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്