വീണ്ടും ഒരു ലോക്ക് ഡൗൺ..?എന്താ ഇപ്പ ചെയ്യാ …?
ഇലക്ഷനും കഴിഞ്ഞു റീസൾട്ടും വന്നു. ദാ നമ്മൾ പ്രതീക്ഷിച്ചതുപോലെ ഏതാണ്ട് ലോക്ക്ഡൗണിന്🔐🔐 സമാനമായ കർശനമായ നിയന്ത്രണങ്ങളിലേക്കും വിലക്കുകളിലേക്കും ⛓️⛓️വീണ്ടും നമ്മൾ എത്തപ്പെട്ടിരിക്കുന്നു. തീർച്ചയായും ഒരുപാട് മാനസിക സംഘർഷങ്ങൾ നിറഞ്ഞ🥵😱 ദിനങ്ങളാണ് കഴിഞ്ഞ ലോക്ക് ഡൗൻ കാലം നമുക്ക് നൽകിയത് . ആ ദിവസങ്ങൾ നൽകിയ ഏകാന്തതയും മാനസിക🤢😵 പിരിമുറുക്കവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവർ വരെ ഉണ്ടായിട്ടുണ്ട്. ഇത്തവണ പഴയപോലെ അത്രയും കഠിനമായ ലോക്ക് ഡൗണിലേക്കു നീങ്ങില്ല എന്നാണ് കരുതുന്നത്. എന്തായാലും ഈ മാനസിക സംഘർഷത്തെ അതിജീവിക്കാൻ മൂന്നു 3️⃣ കുറുക്കുവഴികൾ മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്നുണ്ട്✒️✒️
- ബിബ്ലിയോ തെറാപ്പി( Biblio Therapy) :📖📖 എന്നുവച്ചാൽ വായന.
നല്ല പുസ്തക
വായനയാണ്📖📖 ഇത്തരത്തിലുള്ള സംഘർഷം നിറഞ്ഞ ദിനങ്ങളെ മറികടക്കാനുള്ള ഒരു മാർഗം ആയി കണക്കാക്കുന്നത്. വായനയുടെ പൂർത്തീകരണം എന്ന നിലയിൽ എഴുത്തും📝📝 ഒരുപരിധിവരെ നമ്മുടെ വിരസതയെ ലഘൂകരിക്കും. കാരണം തികഞ്ഞ ഏകാന്തത ഒരാളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്നു എന്ന നിരീക്ഷണങ്ങൾ ഉണ്ട്. (ശരിയണാ വോ എന്തോ..?😃😃) എന്തായാലും മഹാത്മാഗാന്ധി അദ്ദേഹത്തിൻറെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ (My Experiments with Truths) എഴുതിയത്✍️✍️ പൂനയിലെ യേർവാഡ ജയിലിൽ വെച്ചാണ്. അതുപോലെ മാർട്ടിൻ ലൂഥർ അദ്ദേഹത്തിന്റെ ‘A letter from Berminham Jail’ എഴുതിയതും ✍️ അതുമല്ലെങ്കിൽ എങ്കിൽ നെൽസൺ മണ്ടേല അദ്ദേഹത്തിന്റെ ‘Conversation with Myself’ എഴുതിയതും✍️✍️ ആകട്ടെ ജയിൽവാസത്തിന്റെ ഏകാന്തതയിൽ ആണ്. അതുകൊണ്ട് ഈ ലോക്ക് ഡൗണ് നൽകുന്ന ഏകാന്തതക്കു ചിലപ്പോൾ നമ്മിലെ കവിയെ😇😇 ഉണർത്തിയേക്കാം…( അതുകൊണ്ടു ഒരു കട്ടൻ ചായയും ഒരു വെള്ളപേപ്പറും പേനയുമായി ഒന്നു ചുമ്മാ ഇരുന്നു നോക്കിക്കോ… വല്ലതും സംഭവിച്ചാലോ..😃😃)
- മ്യൂസിക് തെറാപ്പി (Music Therapy)🎧🎤🎼 സംഗീതത്തിന് അതിൽതന്നെ എന്നെ ഒരു സൗഖ്യ ശക്തിയുണ്ട്. ഉള്ളിലെ മാനസിക സംഘർഷങ്ങളെ കുറയ്ക്കാൻ നല്ല സംഗീതത്തിനു🎧🪗 കഴിയും. ചില ഗാനങ്ങൾ 🎹🎤പല കാലഘട്ടങ്ങളിലേക്കും സ്ഥലങ്ങളിലേക്കുംനമ്മെ കൂട്ടിക്കൊണ്ടു പോകും. അതു നമ്മുടെ മാനസിക സങ്കർഷം കുറയ്ക്കും.🕺💃 നമ്മിലെ നന്മകൾ വീണ്ടെടുക്കുവാൻ പോലും സംഗീതത്തിനു കഴിയും .
ഒ. ഹെൻട്രിയുടെ യുടെ ‘സോഫി👨🦳 ആൻഡ് ദ കോപ്പ്’👮♂️👮♀️ എന്ന് ഒരു ചെറു കഥയുണ്ട്. യൂറോപ്പിലെ കഠിനമായ തണുപ്പ് കാലത്ത് നിന്നും രക്ഷപ്പെടാൻ വേണ്ടി ജയിലിൽ പോകാൻ ആഗ്രഹിക്കുന്ന തികച്ചും ദരിദ്രനായ സോഫി എന്നൊരാൾ.👨🦳 അതിനായി അദ്ദേഹം ചെറിയ കുറ്റ കൃത്യങ്ങൾ ബോധപൂർവം ചെയ്യുന്നുണ്ട് . പക്ഷേ ഭാഗ്യവശാലോ നിർഭാഗ്യവശാലോ പോലീസ്👮♂️👮♀️ അദ്ദേഹത്തെ പിടികൂടുന്നില്ല. ഒടുവിൽ അദ്ദേഹം ഒരു ദേവാലയ💒⛪ പരിസരത്തു എത്തുന്നു. ആ ദേവാലയത്തിൽ നിന്നും കേൾക്കുന്ന സംഗീതത്തിന്റെ🎻🎼 ഈരടികൾ അദ്ദേഹത്തിലെ കൊച്ചു കുഞ്ഞിനെ ഉണർത്തുന്നു.👼 ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് 👼 മടങ്ങിപ്പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നാൽ നിർഭാഗ്യവശാൽ ദേവാലയ പരിസരത്ത് സംശയമായി കണ്ടു എന്നു പറഞ്ഞു പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു.⛓️⛓️ എന്തായാലും സംഗീതത്തിന് നമ്മുടെ ആകുലതയും ഉത്കണ്ഠയും അകറ്റി ഒരു മാനസിക ഉന്മേഷം തരാനും ഉള്ളിലെ വിശുദ്ധിയെ ഉണർത്തനും സാധിക്കും എന്നതിൽ തർക്കമില്ല.
- ലോഗോ തെറാപ്പി (Logo Therapy)
🤔🤔
വിക്ടർ ഫ്രാങ്ക്ളിൻ എന്ന മനഃശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ നാസി കോൺസൻട്രേഷൻ ക്യാമ്പിലെ അതികഠിനമായ😞🥲 അനുഭവങ്ങളെ അതിജീവിച്ച് പുറത്തുവരാൻ സഹായമായി പറയുന്നത് ലോഗോ തെറാപ്പി എന്ന മനഃശാസ്ത്ര ചികിൽത്സ രീതിയാണ് ആണ്. ‘Mans Search for Meaning’ എന്ന പുസ്തകത്തിൽ 📓 അദ്ദേഹം ലോഗോ തെറാപ്പി വിവരിക്കുന്നുണ്ട്. ലോഗോസ് ( Logos) എന്ന വാക്കിന്റെ അർത്ഥം ‘കാരണം’ (Reason) എന്നാണ്. നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് ഒരു കാരണം(Reason) കണ്ടെത്തുക🤔🤔 എന്നതാണ് ഈ രീതി . അതിന്റെ ആദ്യ പടി ആണ് നിരീക്ഷണം (Observation) . 👀👁️ നമ്മുടെ ചുറ്റുപാടുകളെ ചുമ്മാ നിരീക്ഷിക്കുക. 👀 നമുക്കു ചുറ്റുമുള്ള ഉള്ള വ്യക്തികളെ , അനുഭവങ്ങളെ , വസ്തുക്കളെ , സംഭവങ്ങളെ അങ്ങനെ എല്ലാത്തിനെയും. എന്നിട്ട് അതിന് തന്നോട് എന്താണ് പറയാൻ ഉള്ളത് എന്ന് മനസ്സിലാക്കുക. ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാത്തിനും ഓരോ കാരണങ്ങൾ കണ്ടെത്തുക. 🤔🤔 അതായത് ‘തൊപ്പിയിലെ🎩👒 മഞ്ഞ്’ എന്ന ഹൈക്കു കവിത പോലെയാണ് ആണ് കാര്യങ്ങൾ. ഒരുപാട് ആളുകൾ നടന്നു പോകുന്നു ഒരിടവഴിയിൽ ഒരു മരച്ചില്ലയിൽ 🌳🌳നിന്നും കൃത്യമായി ഒരു മഞ്ഞുതുള്ളി 💧💦 എന്റെ തൊപ്പിയിൽ 🎩👒തന്നെ പതിക്കണമെങ്കിൽ ആ മഞ്ഞു തുള്ളിക്കു എന്നോട് എന്തോ പറയാനുണ്ട്. അത് തിരിച്ചറിയുന്നതോടെ മഞ്ഞു💧💦 തുള്ളിയുടെ ഭാരം ഇല്ലാതാകുന്നു കാരണം ആ മഞ്ഞുതുള്ളി എന്റേതാണ് എന്ന തിരിച്ചറിവ് ഉടലെടുക്കുന്നു. ഈ കോവിഡ് കാലത്ത് ഉണ്ടാക്കി എടുക്കേണ്ട ഒരു ജീവിതരീതി എന്നത് നമ്മുടെ ചുറ്റുപാടുകളെ സൂക്ഷിച്ചു വീക്ഷിക്കുക👁️👀 എന്നതും ഒപ്പം നമുക്ക് ചുറ്റുമുള്ള ഓരോ അനുഭവത്തിനും നമ്മോടു എന്താണ് പറയാനുള്ളത് എന്ന് തിരിച്ചറിയുക എന്നതുമാണ്.
- Spiritual Therappy
പിന്നെ ഒരു വിശ്വാസിയെ🕉️☪️✝️ സംബന്ധിച്ച് ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ വേറെ ഒരു ഉപകാരം കൂടിയുണ്ട്. എന്തയാലും പള്ളിയിലും 💒മറ്റും പോകാനും ആത്മീയ ഭക്തകൃത്യങ്ങൾ നിർവഹിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ അതേ സമയം ഉള്ളിന്റെ ഉള്ളിലെ ഈശ്വര👥 സാന്നിധ്യം തിരിച്ചറിയുവാനും വ്യക്തിപരമായ ആത്മീയ (Personal Spirituality)🫂🫂🙏 ഒരവസരം കൂടി ആയി ഇതിനെ കാണാവുന്നതാണ്.
നല്ല ലോക്ക് ഡൗൺ 🔐🔐 ദിനങ്ങൾ ആശംസിക്കുന്നു….
ഫാ. നൗജിൻ വിതയത്തിൽ