സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു.
കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം.
യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വര്‍ത്തമാനപുസ്തകത്തിന്റെ ആധുനിക ഭാഷാന്തരം, അര്‍ണോസ് പാതിരി ഐ. സി. ചാക്കോ എന്നിവരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനത്തിന്റെ ഫലം മാത്രമായിരുന്നില്ല, സഭയോടുള്ള പ്രതിബദ്ധതയുടെ പ്രകാശനവുമായിരുന്നു. ഈ വിധത്തില്‍ അദ്ദേഹം മലയാളഭാഷയ്ക്കും സഭയ്ക്കും നല്‍കിയ അമൂല്യ സംഭാവനയായിരുന്നു ക്രിസ്തുഗാഥ എന്ന മഹാകാവ്യം.
ജനഹൃദയങ്ങളില്‍ രക്ഷയുടെ സന്ദേശമെത്തിക്കാന്‍ ഈ കൃതി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സഭ പ്രതിസന്ധിഘട്ടങ്ങളിലെത്തിയപ്പോഴെക്കെ രംഗത്തെത്തുകയും തൂലിക കൊണ്ടും നേരിട്ടും വിശ്വാസസംരക്ഷണ ദൗത്യം വിജയകരമായി നിര്‍വഹിച്ചുപോന്ന അദ്ദേഹത്തെ മറക്കാനാവില്ല. അദ്ദേഹത്തിന്റെ വിലപ്പെട്ട സേവനങ്ങള്‍ക്കുള്ള അംഗീകാരങ്ങളായിരുന്നു 1993-ലെ കെ. സി. ബി. സി. സാഹിത്യ അവാര്‍ഡും 2013-ല്‍ ചങ്ങനാശേരി അതിരൂപത അദ്ദേഹത്തിനു നല്‍കിയ ഐ. സി. ചാക്കോ അവാര്‍ഡും.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!
Archbishop Joseph Perumthottam