പ്രൊ ലൈഫ് സംസ്ഥാന സമ്മേളനം മാർച്ച്‌ 24-ന് മാവേലിക്കരയിൽ.

കൊച്ചി :മാവേലിക്കര പുന്നമൂട് സെൻറ് മേരീസ് ബസിലിക്ക ഹാളിൽ വച്ച് നടക്കുന്ന ഈ വർഷത്തെ കെ സി ബി സി പ്രോലൈഫ് ദിനാഘോഷംകെ സി ബി സി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് മോസ്റ്റ് റവ: ഡോ.പോൾ മുല്ലശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിക്കും.മാവേലിക്കര രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മോസ്‌റ്റ് റവ:ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷതവഹിക്കും.

സംസ്ഥാന സമിതി പ്രസിഡണ്ട് ജോൺസൺ ചൂരേപറമ്പിൽ സ്വാഗതമാശംസിക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ വിഷയാവതരണം നടത്തുന്നതാണ്.
സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്,
മാവേലിക്കര രൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവ: ഫാ.മാത്യു കുഴിവിള ,
കെ.സി.ബി.സി പ്രോലൈഫ് സമിതി സെക്രട്ടറി ജെസ് ലിൻ ജോ, മാവേലിക്കര രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സജി പായിക്കാട്ടേത്ത് , മാതൃവേദി പ്രസിഡണ്ട് സുനി ബെന്നി എന്നിവർ പ്രസംഗിക്കും.


രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പരിപാടികൾക്ക് മുൻപായി കേരളത്തിലെ വടക്കു നിന്നും തെക്കു നിന്നും എത്തിച്ചേരുന്ന പതാക പ്രയാണത്തിനും ദീപശിഖ പ്രയാണത്തിനും സ്വീകരണം നൽകി കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ റവ: ഫാ. ക്ലീറ്റസ് കതിർ പറമ്പിൽ കൊടിയേറ്റം നടത്തും.ജീവൻ ദൈവീക ദാനം എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഫ്രാൻസീസ് ജെ ആറാടനും വിവിധ പ്രോലൈഫ് മേഖലകളെക്കുറിച്ച് ആനിമേറ്റർ ജോർജ് എഫ് സേവ്യറും ക്ലാസ്സുകൾ നയിക്കും.

ചർച്ചകളും കലാസാസ്ക്കാരിക പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ പ്രോലൈഫ് പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന സ്ഥാപനങ്ങളെയും കുടുംബങ്ങളെയും വ്യക്തികളെയും ആദരിക്കും.

കേരളത്തിലെ 32 രൂപതകളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കും.സമ്മേളനത്തിൽ വച്ച് കത്തോലിക്കാ ഇടവകകളിൽ പ്രോലൈഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജീവന്റെ സംരക്ഷണത്തിനായ് പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, ജീവിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ട് വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും.


പരിപാടിയുടെ വിജയത്തിനായി ജനറൽ കൺവീനർ മോൻസി ജോർജിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന സമിതി ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡണ്ട് ഡോ. ഫെലിക്സ്‌ ജെയിംസ്, സെക്രട്ടറിമാരായ നോബർട്ട് കക്കാരിയിൽ, ബിജു കോട്ടേ പറമ്പിൽ , ഇഗ്നേഷ്യസ് വിക്ടർ , ലിസ തോമസ്, സെമി ലി സുനിൽ ,രൂപതാ പ്രോലൈഫ് സമിതി പ്രസിഡണ്ട് സാമുവേൽ വടക്കേക്കുടി,ജെയ്സി അബ്രഹാം, ജൂലി , രാജൻ പുഞ്ചക്കാല, ഡോ. റിജോ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ജീവസമൃദ്ധിയും ജീവന്റെ സമഗ്രസംരക്ഷണവും -എന്നതാണ് ഈ വർഷത്തെ വിചിന്തന വിഷയം.

എല്ലാ രൂപതകളിലും പ്രൊ ലൈഫ് ദിനം മാർച്ച്‌ 25-ന് ആഘോഷിക്കും.

കൂടുതൽ വിവരങ്ങൾക്ക്…… (ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ mob :9846142576)

നിങ്ങൾ വിട്ടുപോയത്