തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന്‌ സി ബി സി ഐ പ്രസിഡന്റ്‌ ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും മനുഷ്യമനസാക്ഷിയെ ഉണർത്തുവാനും പ്രൊ ലൈഫ് അപ്പോസ്‌തലെറ്റിന്റെ പ്രവർത്തങ്ങൾക്ക് കഴിയുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച്‌ ഫോർ ലൈഫിന് തൃശൂരിൽ നൽകിയ സ്വീകരണം ഉത്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാക്കുന്ന കുഞ് ദൈവത്തിന്റെ ദാനമാണെന്നും, ആ കുഞ്ഞിനെ നശിപ്പിക്കുന്നത് കൊലപാതകമാണെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മാർ ടോണി നീലങ്കാവിൽ പറഞ്ഞു.
ജൂലൈ രണ്ടിന് കാഞ്ഞങ്ങാടുനിന്നും ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉത്ഘാടനം ചെയ്ത ജീവസംരക്ഷണ സന്ദേശ യാത്ര ജൂലൈ 18 ന് തിരുവനന്തപുരത്ത് സമാപിക്കും.


സാബു ജോസ് -എറണാകുളം ( ജനറൽ കോ ഓർഡിനേറ്റർ ) ജെയിംസ് ആഴ്ചങ്ങാടാൻ- തൃശ്ശൂർ ( ക്യാപ്ടൻ ) എന്നിവർ നേതൃത്വം നൽകുന്ന സമിതിയാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ റവ.ഡോ. ക്‌ളീറ്റസ് കതിർ പറമ്പിൽ,ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് -പാല, വൈസ് ക്യാപ്ടൻ മാർട്ടിൻ ന്യൂനസ് – വരാപ്പുഴ, വൈസ് ക്യാപ്ടൻ ആന്റണി പത്രോസ് – തിരുവനന്തപുരം, ജോയിന്റ് കോ ഓർഡി നേറ്റർ ജോർജ് എഫ് സേവ്യർ – കൊല്ലം എന്നിവർ മാർച്ച്‌ ഫോർ ലൈഫിൽ പങ്കെടുക്കുന്നു.


തൃശൂർ ആർചബിഷപ്പ് ഹൌസിൽ നടന്ന സമ്മേളനത്തിൽ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, ജെയിംസ് ആഴ്ചങ്ങാടാൻ, സാബു ജോസ് എന്നിവർ പ്രസംഗിച്ചു. ജോയ്‌സ് മുക്കുടം ജീവവിസ്മയം മാജിക്ക് അവതരിപ്പിച്ചു. പ്രൊ ലൈഫ് ആരാധനയും ഉണ്ടായിരുന്നു.


ഓഗസ്റ്റ് 10- ന് തൃശ്ശൂരിൽ നടക്കുന്ന ഇൻഡ്യാസ് പ്രൊ ലൈഫ് മാർച്ചിന്റെ മുന്നോടിയാണ് കേരള മാർച്ച്‌ ഫോർ ലൈഫ്. തൃശൂർ അതിരുപതയോടൊപ്പം മുപ്പത്തോളം പ്രസ്ഥാനങ്ങലുടെ പിന്തുണയോടെയാണ് പ്രൊ ലൈഫ് മഹാസമ്മേളനവും മാർച്ചും നടക്കുന്നത്.
ജീവനും ജീവിതംവും സംരക്ഷിക്കപ്പെടണം എന്നതാണ് മാർച്ച്‌ ഫോർ ലൈഫിന്റെ മുഖ്യസന്ദേശം. ജൂലൈ 18-ന് സമാപന സമ്മേളനവും റാലിയും കെസിബിസി പ്രസിഡന്റ്‌ കർദിനാൾ ക്ലിമിസ് മാർ ബസലിയോസ്‌ ഉത്ഘാടനം ചെയ്യും. കേരളത്തിലെ 32 കത്തോലിക്ക രൂപതാകളിൽ മാർച്ച്‌ ഫോർ ലൈഫ് സന്ദർശിക്കും.

നിങ്ങൾ വിട്ടുപോയത്