കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവത്സര ദിനങ്ങളില്‍ വല്ലാർപ്പാടം ബസിലിക്കാ അങ്കണത്തിൽ അരങ്ങേറിയിരുന്ന വ്യത്യസ്ത പുതുവർഷ പ്രോഗ്രാം ‘Praise Party 2021’ കൊറോണ കാലത്തും മുടങ്ങില്ല. കര്‍ത്താവായ യേശുവിന് നന്ദിയും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് സംഗീതരാവിൽ എറണാകുളം ഡിവൈൻ മേഴ്സി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പ്രശസ്ത ചലച്ചിത്ര സംഗീതജ്ഞൻ അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിൽ അനുഗ്രഹീത കലാകാരന്മാരടങ്ങിയ 3 വ്യത്യസ്ത ബാൻഡുകളാണ് അണിനിരക്കുന്നത്.
യാത്ര പറയുന്ന 2020 വർഷം ജീവിതത്തിൽ നൽകിയ കയ്പ് നിറഞ്ഞ ഓർമ്മകളെ മറന്ന്, മധുരതരമായ നവ സ്വപ്നങ്ങളോടെ, 2021 എന്ന പുതുവർഷത്തെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതായിരിക്കും ‘Praise Party 2021’ എന്ന് സംഘാടകര്‍ പറഞ്ഞു. പ്രതിസന്ധിയുടെ കാലങ്ങൾ ദൈവം തന്റെ പരിപാലന നമ്മെ ബോധ്യപ്പെടുത്താൻ നൽകിയ അവസരങ്ങളായി കണ്ടുകൊണ്ട്, പ്രോഗ്രാമിലൂടെ ദൈവത്തിന് നന്ദി പറയാമെന്നും ജീവിതത്തിൽ വന്നിട്ടുള്ള ഏത് തകർച്ചയിലും നഷ്ടങ്ങളിലും നിന്ന് കരകയറ്റി, അവയെ നന്മയ്ക്കായി പരിണമിപ്പിക്കാൻ മാത്രം ശക്തനായ ദൈവത്തോട് ചേർന്ന്, ഹരിതാഭമാർന്ന ശുഭപ്രതീക്ഷകളോടെ തന്നെ പുതുവർഷത്തെ വരവേൽക്കാമെന്നും സംഘാടക സമിതി പ്രസ്താവനയില്‍ കുറിച്ചു.
Magnificat Singers ഉം Divine Mercy Fellowshipചേര്‍ന്ന് ഒരുക്കുന്ന പരിപാടി ഓൺലൈൻ സ്ട്രീമിംഗ് വഴിയാണ് എല്ലാവരിലേക്കും എത്തിക്കുന്നത്. നൃത്ത സംഗീത വിരുന്നിനോടൊപ്പം ഭക്തിനിർഭരമായ ആരാധനയും വിശുദ്ധ കുർബാനയും ദൈവവചന സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സ്ട്രീമിംഗ് December 31 രാത്രിയിൽ Divine Mercy Fellowship Youtube Channelൽ ലഭ്യമാകും.