ഇരിങ്ങാലക്കുട: ജനുവരി 8, 9, 10 തീയതികളിലായുള്ള സെൻ്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 5 ന് രാവിലെ 6 .45 ന് തിരുനാളിന് കൊടിയേറ്റുമെന്ന് വികാരി ഫാ. പയസ് ചെറപ്പണത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
അന്നേ ദിവസം വൈകീട്ട് 6.30 ന് കത്തീഡ്രൽ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയിൽ തിരി തെളിയിക്കും. തുടർന്ന് മത സൗഹാർദ്ദകൂട്ടായ്മ നടക്കും.7 ന് വൈകീട്ട് 7 ന് തിരുനാൾ ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം ഡിവൈഎസ്പി ബാബു കെ തോമസും അലങ്കാര പന്തലുകളുടെ സ്വിച്ച് ഓൺ കർമ്മം 7.30 ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദുവും നിർവഹിക്കും.
തിരുനാൾ ദിനമായ 9 ന് രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കും.3 ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം വൈകീട്ട് 7 മണിയോടെ പള്ളിയിൽ എത്തിച്ചേരും. ജനുവരി 10 ന് രാത്രി 8 ന് നടക്കുന്ന ദനഹ നൈറ്റ് ഫ്യൂഷൻ പ്രോഗ്രാം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും.
തിരുനാൾ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ 300 വളൻ്റിയേഴ്സിൻ്റെ സേവനം ഉണ്ടാകുമെന്നും വികാരി അറിയിച്ചു. അസി. വികാരിമാരായ ഫാ. സാംസൺ എലുവത്തിങ്കൽ, ഫാ. ടോണി പാറേക്കാടൻ, ഫാ. ജിബിൻ നായത്തോടൻ, ട്രസ്റ്റിമാരായ ഡോ. ജോസ് തൊഴുത്തുംപറമ്പിൽ, കുരിയൻ വെള്ളാനിക്കാരൻ, അഡ്വ ഹോബി ജോളി ആഴ്ച്ചങ്ങാടൻ, ജെയ്ഫിൻ ഫ്രാൻസിസ്, ജനറൽ കൺവീനർ ബിജു പോൾ അക്കരക്കാരൻ, ജോ. കൺവീനർമാരായ പി റ്റി ജോർജ്ജ്,സുനിൽ ആൻ്റപ്പൻ, ചിഞ്ചു ആൻ്റോ , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൻ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഗസ്റ്റിൻ കോളേങ്ങാടൻ, ജോ. കൺവീനർ സിറിൾ പോൾ ആലപ്പാട്ട് എന്നിവരും പങ്കെടുത്തു.