ഈശോ മിശിഹായ്ക്കു സ്തുതി .. അതാണ് നമ്മളുടെ പാരമ്പര്യം .. വിശുദ്ധർ പകർന്നു തന്ന മഹത്തായ അഭിസംബോധന … വിശ്വാസികൾ കണ്ടുമുട്ടുമ്പോൾ അതിലപ്പുറം എന്ത് ?

ഈശോയെ നമ്മിൽ നിന്ന് പറിച്ചെടുക്കാനുള്ള ശത്രുവിന്റെ സൂത്ര വിദ്യകൾ തിരിച്ചറിയുക … ആദ്യമൊക്കെ യഹൂദരെപ്പോലെ അഭിസംബോധന ചെയ്യാം എന്ന് പറഞ്ഞു … ഇപ്പോൾ അതും കടന്ന് അപ്പുറത്തേക്ക് .. ഈശോ മിശിഹായ്ക്കു സ്തുതി എന്നത് വിശ്വാസികളിൽ നിന്ന് എങ്ങനെ മാറ്റാം എന്നതല്ലേ ശത്രുവിന്റെ ചിന്ത തന്നെ … മറ്റു പലതും പറയുമ്പോൾ ആവേശവും ഇതുപറയുമ്പോൾ ഒരു ലജ്ജയും രൂപപ്പെടുന്നത് തന്നെ ഈശോയുടെ നാമത്തിനെതിരായ ലോകത്തിന്റെ പ്രതിരോധത്തോടു ഭയം ഉളവാകുമ്പോഴാണ്.

ഇതര വിശ്വാസങ്ങൾ പിന്തുടരുന്നവരോടല്ല വിശ്വാസികൾക്ക് ആരാധനയിടങ്ങളിലും ഭവനത്തിലും ആശംസയായി പറയാൻ ഇത് നമ്മൾ വീണ്ടെടുത്ത് നില നിർത്തുക തന്നെ വേണം …

ലോക സഞ്ചാരത്തോടൊപ്പം വ്യക്തികൾ ജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങൾ നേരിട്ടറിഞ്ഞപ്പോൾ എല്ലാവരും കൈവിടുന്നവനെ താങ്ങിയെടുക്കന്ന ക്രിസ്തുവിനെ നേരിട്ട് കണ്ടപ്പോൾ എന്റെ അനുഭവങ്ങൾ എന്നോട് വിളിച്ചു പറഞ്ഞു അവൻ സ്തുതിക്കപ്പെടേണ്ടവൻ തന്നെ …

ക്രിസ്തു വിരോധത്തിന്റെ മായാ പ്രപഞ്ചം പറഞ്ഞു കയ്യടി വാങ്ങുന്നവർ ഒരു പക്ഷെ നന്മ മരത്തിന്റെ വേഷം പോലും കെട്ടിയേക്കാം.എന്നാൽ എല്ലാം തകർന്നവനെ സ്വയം എഴുന്നേറ്റു നിൽക്കാൻ അവരെ പ്രാപതരാക്കാൻ അവർക്കാകില്ല. ആ സമയം അവർ അപരിചിതർ ആയി മാറും. എന്നാൽ അതുപോലും ചെയ്യുന്നതായി തോന്നിയാലും ആത്യന്തികമായി ക്രിസ്തുവിനെ പറിച്ചെടുക്കാൻ വേണ്ടി മനഃശാസ്ത്ര വിദ്യകളുടെ മേമ്പൊടിയുമായി വന്നാലും ആട്ടിൻ തോലിട്ട ചെന്നായ ഇടയനിൽ നിന്ന് തട്ടി മാറ്റാൻ വേണ്ടി പരിശ്രമിക്കുന്നത് പോലെ മാത്രം. അതിനു വേണ്ടി വാതിൽ കാവൽക്കാരനെ നൂറു തവണ സ്തുതിച്ചേക്കാം. അപ്പോൾ ഇടയന്റെ ആളാണെന്നു ആടുകൾ തെറ്റിദ്ധരിച്ചാലോ ?

ഒരു വ്യക്തിയെ നേരിട്ട് സ്വാതന്ത്രക്കുന്ന ക്രിസ്തു ഒരു അത്ഭുതം തന്നെയാണ്. കയ്യടിയും കൈകൂപ്പലും അവനു മാത്രം …അവനെ പറിച്ചെടുക്കാൻ നോക്കുന്ന ആശയ പ്രചാരണങ്ങളെ പ്രതിരോധിക്കും.. ക്രിസ്തു എന്റെ ജീവൻ …

ജോസഫ് ദാസൻ