.ഒരു മാർപാപ്പയും ഇതിനു മുൻപ് സ്ഥാനപതി കാര്യാലയങ്ങൾ സന്ദർശിച്ചിട്ടില്ല. വത്തിക്കാൻ രാജ്യത്തിന്റെ തലവൻകൂടിയാണു മാർപാപ്പ. സ്ഥാനപതിമാർ വത്തിക്കാനിലെത്തി മാർപാപ്പയെ കാണുന്നതാണു പതിവ്.
ഫ്രാൻസിസ് മാർപാപ്പ റോമിലെ റഷ്യൻ എംബസിയിൽ നേരിട്ടുചെന്ന് യുക്രെയ്ൻ ആക്രമിക്കപ്പെടുന്നതിലുള്ള ഉത്കണ്ഠ അറിയിച്ചു. ഇതിനുമുന്പ് ഇങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ലെന്നു വത്തിക്കാൻവൃത്തങ്ങൾ പറഞ്ഞു.ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വാഹനത്തിൽ വത്തിക്കാനിൽനിന്നു സെന്റ് പീറ്റേഴ്സിനു സമീപമുള്ള റഷ്യൻ എംബസിയിലെത്തുകയായിരുന്നു.
അരമണിക്കൂർ അദ്ദേഹം അവിടെ ചെലവഴിച്ചു.യുദ്ധത്തിലുള്ള ആശങ്കയും ഉത്കണ്ഠയും നേരിട്ടു പ്രകടിപ്പിക്കാൻ വേണ്ടിയായിരുന്നു മാർപാപ്പയുടെ സന്ദർശനമെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു
Manoj Maria Paulson