ആഫ്രിക്കയിലെ ബുർക്കീനോ ഫാസോ എന്ന രാജ്യത്തെ നയതന്ത്ര കാര്യലയത്തിലാണ് അച്ചന് ആദ്യനിയമന ഉത്തരവ് ലഭിച്ചിട്ടുള്ളത്. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കി.
1701 ൽ ആണ് ക്ലെമൻ്റ് പതിനൊന്നാം മാർപാപ്പ വത്തിക്കാന് വേണ്ടി ഈ നയതന്ത്ര പരിശീലന ആക്കാദമി ആരംഭിക്കുന്നത്. റോമൻ പാന്തയോണിൻ്റെ അടുത്തുള്ള സെവിരോളി കൊട്ടാരത്തിൽ 37 വൈദികരാണ് ഈ വർഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന് വേണ്ടി പരിശീലനം പൂർത്തിയാക്കിയത്. അമേരിക്കയിൽ നിന്നുള്ള ആർച്ച്ബിഷപ്പ് ജോസഫ് മരീനോ ആണ് ഇപ്പൊൾ അക്കാദമി നിയന്ത്രിക്കുന്നത്. വത്തിക്കാൻ്റെ അഭ്യന്തര കര്യങ്ങൾ കൈകാര്യം ചെയ്യുന്ന കർദിനാൾ പിയത്രോ പരോളിൻ തന്നെയാണ് അക്കാദമി തലവൻ. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ ഡിപ്ലോമാറ്റിക്ക് സർവീസിൽ പ്രവേശിക്കുന്ന വൈദികർ എല്ലാവരും ഒരു വർഷമെങ്കിലും മിഷണറി പ്രവർത്തനം ചെയ്യണം എന്ന് ഫ്രാൻസിസ് പാപ്പ നിർബന്ധമാക്കിയിരുന്നു. പടിഞ്ഞാറെ ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഒന്നാണ് ബുർകിനോ ഫാസോ.
..റോമിൽ നിന്ന് ഫാ ജിയോ തരകൻ