കത്തോലിക്കാ സഭയിൽ മാര്‍പാപ്പയുടെ പ്രാഥമികതയും പരമാധികാരവും
ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് നൽകിയിരിക്കുന്ന നിർദേശം അന്തിമമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിശ്രീ ടോണി ചിറ്റിലപ്പിള്ളിഅഭിപ്രായപ്പെട്ടു .
കൊച്ചി .ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് നൽകിയിരിക്കുന്ന നിർദേശം അന്തിമമാണ്.എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നു. വത്തിക്കാനും മാർപാപ്പയും എന്തു ചിന്തിക്കുന്നു എന്ന സംശയത്തിന് ഇടവരാതിരിക്കാനാണു വീഡിയോ സന്ദേശം നൽകുന്നത് എന്ന് വ്യക്തമാക്കിയാണു സിനനഡ് കുർബാനയ്‌ക്കു വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തത്.കത്തോലിക്കരായി സഭയിൽ തുടരണമെങ്കിൽ ഈ നിർദേശം അനുസരിച്ചേ സാധിക്കൂ. ഇത് വൈദികരും മെത്രാന്മാരും വിശ്വാസികളും ഉൾപ്പെടെയുള്ള എല്ലാ എറണാകുളം വിശ്വാസികളെയും സംബന്ധിച്ചിടത്തോളം അന്തിമമാണ്.-അൽമായ ഫോറം വിലയിരുത്തി .
മിശിഹായുടെ വികാരി അഥവാ പ്രതിപുരുഷന്‍ എന്ന നിലയില്‍മാര്‍പാപ്പ സഭയുടെപരമോന്നത ഇടയനും പുരോഹിതനും അധ്യാപകനുമാണ്. മാര്‍പാപ്പയുടെ അധികാരം ഇപ്രകാരമാണ് തിരിച്ചിരിക്കുന്നത്.സാര്‍വത്രികം,ഔദ്യോഗികം, നേരിട്ടുള്ളത്, ഏറ്റവും ഉന്നതം,അജപാലനപരം എന്നിവയാണ് അവ. തിരുസഭയിലെ ഏറ്റവും ഉന്നതമായ അധികാരമാണ് പാപ്പയുടേത്. തിരുസഭയിലെ എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന അധികാരമാണെന്നർത്ഥം. ഈഅധികാരം സഭാപരവുമാണ്. അതുപോലെ കത്തോലിക്കാസഭ മുഴുവനിലും പാപ്പയ്ക്ക് അധികാരമുണ്ട്.മാര്‍പാപ്പയുടെ ഈ അധികാരത്തിന് കീഴ്‌പ്പെട്ട, അനുസരണയോടെ ജീവിക്കുക എന്നതാണ് സഭാമക്കളായ നമ്മുടെ ഉത്തരവാദിത്തം.–ടോണി ചിറ്റിലപ്പിള്ളിപറഞ്ഞു.
മാര്‍പാപ്പായുടെ പ്രഥമസ്ഥാനത്തെയും പരമാധികാരത്തെയും കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ പഠനത്തില്‍, പ്രതിഫലിക്കുന്നുണ്ട്. “ആഗോളസഭ മുഴുവന്‍റെയുംമേല്‍ പൂര്‍ണ്ണവും അനിഷേധ്യവുമായ പരമാധികാരം മാര്‍പാപ്പായ്ക്കുണ്ട്”. ഇത് വിശ്വാസവും ധാര്‍മ്മികതയും സംബന്ധിക്കുന്ന മേഖലകളില്‍ മാത്രമല്ല; സഭയുടെ ഭരണനിര്‍വ്വഹണത്തിന്‍റെയും അച്ചടക്ക നടപടികളുടേതുമായ സകല മേഖലകളിലുമുള്ള അധികാരമാണ് (D 1831, CK 218). മാര്‍പാപ്പായുടെ പരമാധികാരത്തെ പ്രതീകാത്മകമായി കരുതി യഥാര്‍ത്ഥ അധികാരം രൂപതാധ്യക്ഷന്മാര്‍ക്കാണെന്നു വാദിച്ച പാഷണ്ഡതകള്‍ക്കെതിരേയാണ് (ഗാള്ളിക്കനിസം, ഫെബ്രോണിയനിസം മുതലായവ) സൂനഹദോസ് ഈ പ്രഖ്യാപനം നടത്തുന്നത്.
മാര്‍പാപ്പായെ സാര്‍വ്വത്രിക മെത്രാനായി (Episcopus urbiset Orbis) കരുതണം എന്ന അഭിപ്രായം (Jacob of Viterba) ഇത്തരുണത്തില്‍ സ്മരണീയമാണ് . (1) സഭയിലെ മുഴുവന്‍ അംഗങ്ങളുടെയും കാര്യങ്ങളില്‍ മറ്റാരുടെയും മാധ്യസ്ഥ്യം കൂടാതെ നേരിട്ട് ഇടപെടാന്‍ മാര്‍പാപ്പായ്ക്ക് അവകാശമുണ്ട്. (2) മാര്‍പാപ്പായുടെ അധികാരം കേവലം രാഷ്ട്രീയാധികാരികളുടേതുപോലെ സഭയുടെ മേല്‍നോട്ടം മാത്രമല്ല. ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ നിയമനിര്‍മ്മാണത്തിനും അവ നടപ്പിലാക്കുന്നതിനും ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നതിനും മാര്‍പാപ്പായ്ക്ക് അധികാരമുണ്ട്. (3) മാര്‍പാപ്പായുടെ അധികാരം പൂര്‍ണ്ണമാകയാല്‍ സഭാസംബന്ധമായ ഏതു വിഷയത്തിലും തീരുമാനമെടുക്കാന്‍ മാര്‍പാപ്പായ്ക്ക് അവകാശമുണ്ട്.
വി.ഗ്രന്ഥവും സഭാപാരമ്പര്യവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന സത്യമാകയാല്‍ റോമാ മെത്രാന്‍റെ പ്രാഥമികത ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമാണ്.സഭകളുടെ ഐക്യത്തിനു ഹാനികരമാകാത്ത രീതിയില്‍ പത്രോസിന്‍റെ റോമാസിംഹാസനത്തിന്‍റെ പ്രാധാന്യവും പ്രഥമതയും കാലോചിതമായി വ്യാഖ്യാനിക്കാന്‍ സഭയിലെ ദൈവശാസ്ത്രജ്ഞന്മാരെ ജോണ്‍ പോള്‍ പാപ്പാ ആഹ്വാനം ചെയ്തിരുന്നു (ut unum sint, 94-95). പത്രോസിനു ശിഷ്യഗണത്തിലുള്ള പ്രഥമസ്ഥാനത്തിനു സമാനമായ പ്രഥമസ്ഥാനം സഭയിലെ മെത്രാന്മാരുടെയിടയില്‍ മാര്‍പാപ്പായ്ക്കുണ്ടെന്ന് ആംഗ്ലിക്കന്‍-കത്തോലിക്കാ സംയുക്ത കമ്മീഷന്‍ (ARCIC) 1976-ല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.-ടോണി ചിറ്റിലപ്പിള്ളിപറഞ്ഞു.