ഫ്രാൻസിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് മേയ് മാസത്തിലെ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജപമാല പ്രാർത്ഥനായത്നം. ഇന്ന് (14.05.2021 വെള്ളി) ലോകം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന്. ഇന്ത്യൻ സമയം ഇന്നു രാത്രി 9.20 മുതല്‍ വേളാങ്കണ്ണി പരിശുദ്ധ ആരോഗ്യ മാതാ തീർത്ഥാടന കേന്ദ്രത്തില്‍ നിന്ന്‍ തത്സമയം. വത്തിക്കാന്‍ പ്രത്യേകമായി സമര്‍പ്പിക്കുന്ന നിയോഗം – ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളും ദൈവമാതാവിന് സമര്‍പ്പണം നടത്തിക്കൊണ്ട്.
ആഗോള വിശ്വാസി സമൂഹത്തോട് ചേർന്ന് ഈ തൽസമയം സംപ്രേക്ഷണത്തിൽ പങ്കെടുത്തു നമ്മുക്കും പ്രാർത്ഥിക്കാം.