ഫ്രാൻസിസ് മാർപാപ്പയും, ബെനഡിക്ട്പതിനാറാമൻ മാർപാപ്പയും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം സജീകരിച്ചിരുന്ന റൂമിൽ വച്ചാണ് വാക്സിനേഷൻ സ്വീകരിച്ചത്. വത്തിക്കാനിലെ ആരോഗ്യ വിഭാഗം അറിയിച്ചത് അനുസരിച്ച് ഫിസ്സർ കമ്പനിയുടെ വാക്സിൻ ആണ് സ്വീകരിച്ചിരിച്ചത്. 84 വയസ്സ് ഉള്ള പാപ്പ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ ഒന്നും തന്നെ വത്തിക്കാൻ പുറത്ത് വിട്ടിട്ടില്ലെങ്കിലും, രണ്ടാം ഭാഗം മൂന്ന് ആഴ്‌ചക്കുള്ളിൽ സ്വീകരിക്കും എന്ന് വത്തിക്കാൻ അറിയിച്ചു.

ഫ്രാൻസിസ് പാപ്പ തന്നെ ഇറ്റാലിയൻ മാധ്യമത്തിലൂടെ ഒരു അഭിമുഖത്തിൽ താൻ വാക്സിൻ സ്വീകരിക്കും എന്നും, അതിൽ ധാർമികമായ തടസങ്ങൾ ഇല്ല എന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 17 ന് പാപ്പക്ക് നുമോണിയ ബാധ ഉണ്ടായിരുന്നു. അതിനാൽ പാപ്പക്ക് വേണ്ടി തിരുപിറവിയുടെ ചില തിരുകർമ്മങ്ങൾ കാർഡിനാൾ പിയത്രോ പരോളിൻ ആയിരുന്നു നിർവഹിച്ചത്. ലോകത്തിന് മാതൃക നൽകാൻ പാപ്പ തന്നെയാണ് വത്തിക്കാനിൽ ആദ്യം വാക്സിനേഷൻ സ്വീകരിച്ചത്.

തൻ്റെ ചെറുപ്പത്തിൽ ബ്യൂനസ് ഐറസിൽ വച്ച് പലതരത്തിൽ ഉള്ള വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട് എന്നും, വാക്സിനേഷൻ ഇല്ലാത്തതിനാൽ പോളിയോ ബാധിച്ച് പല കുഞ്ഞുങ്ങളും അംഗവൈകല്യം വന്നതും, അവരുടെ മാതാപിതാക്കളുടെ വേദനകൾ കേട്ടത്തും പാപ്പ പങ്കുവെച്ചു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

നിങ്ങൾ വിട്ടുപോയത്