പരിശുദ്ധ അമ്മക്ക് സമർപ്പിക്കപ്പെട്ട മെയ് മാസം മുഴുവൻ അഖണ്ഡപ്രാർത്ഥന യജ്ഞം നടത്താൻ വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷൻ.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 5 “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” എന്ന ദൈവവചനമാണ് മൂലവചനമായി മെയ് മാസത്തെ ഒരുക്കർത്തിനായി എടുത്തിരിക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ മേയ് മാസം ഒന്നാം തീയതി ആരംഭിച്ച് 31 ന് സമാപിക്കും.

ലോകത്തിലെ പ്രധാന 30 തിരഞ്ഞെടുക്കപ്പെട്ട തീർത്തകേന്ദ്രങ്ങളിലും വത്തിക്കാൻ്റെ ആഹ്വാനമായി മുടങ്ങാതെ ജപമാല പ്രാർത്ഥനയും, വിശുദ്ധ ബലിയർപ്പണവും ഉണ്ടായിരിക്കും എന്ന് കോൺഗ്രിഗേഷൻ അറിയിച്ചിട്ടുണ്ട്. കൂടാതെ അതത് രൂപതകളിൽ കഴിയാവുന്ന വിധത്തിൽ പ്രാർഥനകൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി

നിങ്ങൾ വിട്ടുപോയത്