ജൂലൈ ഒന്ന് ലെബനന് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി വത്തിക്കാനിൽ ആചരിച്ചു. രാജ്യത്ത് പ്രത്യാശയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ജൂലൈ 1 ലെ പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ദിനം.
“ഒരുമിച്ച് നടക്കുക” എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം എന്നു വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ ലബനനിൽ നിന്നുള്ള അകത്തോലിക്കരും കത്തോലിക്കരും ആയ പാത്രിയർക്കീസുമാർ പോപ്പ് താമസിക്കുന്ന വത്തിക്കാൻ നഗരത്തിനുള്ളിലെ കാസ സാന്താ മാർട്ടയിൽ ഒത്തുകൂടി. പരിശുദ്ധ പിതാവ് എല്ലാവരേയും അവരുടെ പ്രതിനിധികളേയും അഭിവാദ്യം ചെയ്തു, അതിനുശേഷം അദ്ദേഹം അടുത്തുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പാത്രിയർക്കീസുമാരോടൊപ്പം നടന്നു. അകത്ത്, വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് തൊട്ട് മുകളിലായി സ്ഥിതി ചെയ്യുന്ന ബലിപീഠത്തിന് മുന്നിൽ നിൽക്കുമ്പോൾ, മാർപ്പാപ്പ കര്തൃപ്രാർഥനയ്ക്ക് നേതൃത്വം നൽകി.
പാത്രിയർക്കീസുമാർ അവരുടെ മാതൃഭാഷയായ അറബിയിൽ കര്തൃപ്രാർഥനയിൽ പങ്കുചേർന്നു. ഒരു നിമിഷം നിശ്ശബ്ദമായ പ്രാർത്ഥനയ്ക്കുശേഷം, മാർപ്പാപ്പ ബലിപീഠത്തിന് താഴെയുള്ള വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേക്ക് പടിയിറങ്ങി, അവിടെ ഒരു തിരി കത്തിച്ചു.
മറ്റുള്ളവർ 10 മെഴുകുതിരികൾ കത്തിച്ചു. അതിനെ തുടർന്ന് മാർപ്പാപ്പ അവരെ ബസിലിക്കയിൽ നിന്ന് പുറത്തുകൊണ്ടുപോയി പിന്നീട് അവരുമായി കൂടിക്കാഴ്ച്ച നടത്തി. സഭൈക്യത്തിന്റ വഴികൾ തെളിഞ്ഞു വരുന്നതിന്റെ സൂചനയാണ് ലബനനിലെ പുരാതന സഭകളുടെ തലവന്മാരും മാർ പാപ്പായും തമ്മിലുള്ള ഒത്തുചേരൽ.
ഇന്നത്തെ പ്രാർത്ഥനയിൽ പങ്കെടുത്ത പാത്രിയർക്കീസുമാർ.
1. His Beatitude Cardinal Béchara Boutros, Maronite Patriarch of Antioch and All the East2. His Beatitude Youhanna X, Greek Orthodox Patriarch of Antiochia3. His Holiness Ignatius Aphrem II, Syrian Orthodox Patriarch of Antioch and All the East4. His Beatitude Youssef Absi, Patriarch of Antiochia of the Greek-Melkites5. His Holiness Aram I, Catholicos of Cilicia of the Armenians6. His Beatitude Mor Ignatius Youssef III, Syriac Catholic Patriarch of Antioch7. Reverend Joseph Kassab, President of the Supreme Council of the Evangelical Community in Syria and Lebanon9. His Excellency Michel Kassarji, Bishop of Beirut of Chaldeans10. His Excellency César Essayan, Apostolic Vicar of Beirut of Latins11. Cardinal Leonardo Sandri, prefect of the Congregation for Eastern Churches12. Archbishop Joseph Spiteri, Apostolic Nuncio to Lebanon