പുളിങ്കുന്ന്: ചങ്ങനാശ്ശേരി അതിരൂപതയിലെ അതി പുരാതന ദൈവാലയമാ യ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപ്പള്ളി ( പുളിങ്കുന്ന് വലിയ പള്ളി) യിലെ 1000 കുടുംബങ്ങളിൽ നിന്നും 3000തിൽപരം ഇടവക അംഗങ്ങൾ പങ്കെടുക്കുന്ന ഇടവക ദിനവും, കുടുംബ സംഗമവും 10ന് ഞായറാഴ്ച രാവിലെ 09 മണിക്ക് ഇടവക വികാരി, വെരി. റവ. ഫാ. ഡോ. ടോം പുത്തൻകളം, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബ്ലസ്സ് കരിങ്ങണാമറ്റം, ഫാ. സിറിൾ കൈതക്കളം എന്നിവർ അർപ്പിക്കുന്ന സമൂഹബലിയോട് കൂടി ആരംഭിക്കുന്നു.
തുടർന്ന് പാരിഷ് ഹാളിൽ ഫൊറോന വികാരി വെരി. റവ.ഫാ. ഡോ. ടോം പുത്തൻകളത്തിന്റെ മഹനീയ അധ്യക്ഷതയിൽ നടക്കുന്ന ഇടവക ദിനവും കുടുംബ സംഗമവും ക്നാനായ യാക്കോബായ മെത്രാപ്പോലീത്ത അഭിവന്ദ്യ കുരിയാക്കോസ് മാർ സെവേരിയോസ് ഉദ്ഘാടനം ചെയ്യും.
സെന്റ് സെബാസ്റ്റ്യൻ ആശ്രമം പ്രിയോർ റവ. ഫാ. ജോസ് കോനാട്ട് CMI, കർമ്മലത്താമഠം മദർ സുപ്പീരിയർ റവ. സി. ജ്യോതിസ് മരിയ CMC, FCC കോൺവെന്റ് മദർ സുപ്പീരിയർ റവ.സി. അനിത FCC എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി മറ്റു പ്രഫെഷണൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെയും, കൃഷി, വ്യവസായം, വാണിജ്യം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവർ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ അപ്പച്ചൻ, അമ്മച്ചി എന്നിവരെയും ഏറ്റവും കൂടുതൽ മക്കൾ ഉള്ളദമ്പതികൾ, വിവാഹത്തിന്റെ 25,50 വാർഷികം ആഘോഷിക്കുന്നവർ, പൗരോഹിത്യം- സന്യാസം എന്നിവയുടെ 25,50 വാർഷികം ആഘോഷിക്കുന്നവർ, ഇടവകയിൽ നിന്നും അതിരൂപത തലത്തിൽ അംഗീകാരം നേടിയ വ്യക്തികളെയും ഈ യോഗത്തിൽ ആദരിക്കുന്നു.
വിവിധ കുടുംബ കൂട്ടായ്മകൾ, ഭക്തസംഘടനകൾ സൺഡേ സ്കൂൾ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിൽ മാറ്റുകൂട്ടുന്നു. തുടർന്ന് സ്നേഹ വിരുന്നോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കുമെന്ന് ജനറൽ കൺവീനർ ഫാ. സിറിൽ കൈതക്കളം അറിയിച്ചു.