ഓണഘോഷം എങ്ങനെ വിജാതിയ ആഘോഷം ആകും ? അത് കേരളീയരുടെ ആഘോഷം അല്ലേ ?
ഉത്തരം – ആദ്യം ഓണം എന്ന പേർ എങ്ങനെ വന്നു എന്നു നോക്കാം കേരളത്തിലും തമിഴ്നാട്ടിലും ബുദ്ധമതം ശക്ത മായിരുന്ന കാലത്ത് മഴക്കാലമൊക്കെയും ജനങ്ങൾ ഭജന ഇരിക്കുകയും ചെയ്തിരുന്നു മഴ മാറി വാണിജ്യം പുനരാരംഭിക്കന്നത് ശ്രാവണമാസത്തിലെ തിരുവോണ ദിവസത്തിൽ ആണ് ശ്രാവണം എന്ന നാമത്തിന്റെ ആദിരൂപം ലോപിച്ച് ആണ് ഓണം പേർ വീണത് എന്ന് കരുതുന്നു വിദേശത്ത് നിന്ന് വന്ന പല കപ്പലുകളും നങ്കൂരം ഇട്ടു മഴ മാറാൻ കിടന്നത് തിരുവോണ നാളിൽ കരക്കടുക്കുകയും വിദേശ സ്വർണ്ണ ആഭരണങ്ങൾ , വാണിജ്യം പൊടിപൂരം മാകുന്ന കേരളക്കര ആ ദിവസത്തെ പൊന്നിൻ ചിങ്ങമാസം എന്നു വിളിച്ചു

ഐതീഹ്യങ്ങൾ ധാരാളം ഉള്ള ഈ ഓണം കേരളത്തിൽ ആദ്യമായ് ആഘോഷിച്ചത് തൃക്കാക്കരയിൽ ആണ് എന്നാൽ അതിന് മുൻപേ തമിഴ്നാട്ടിൽ ഓണഘോഷം നടത്ത പ്പെട്ടതിന് തെളിവുകൾ ഉണ്ട് തമിഴ്നാട്ടിലെ മധുര കാഞ്ചി 10 സാഹിത്യ കവിതകളിൽ അവിടെ ഓണം ആഘോഷിച്ചതിനെ കുറിച്ച് പറയുന്നു ക്രിസ്തുവിന് മുൻപ് 200 വഷം ത്തിൽ ജീവിച്ച മാങ്കുടി മരുതനാർ പാണ്ഡ്യരാജാവിന്റെ തലസ്ഥാനമായ മധുരയിൽ ഓണം ആലോഷിച്ചതായ ഈ കവിത വർണ്ണിക്കുന്നു ശ്രാവണ പൗർണ്ണമി നാളിലായിരുന്നു മധുരയിലെ ഓണാഘോഷം ! അവിടെയും മഹാബലിയെ ജയിച്ച വിഷ്ണു അവതാരമായ വാമനൻ തന്നെ യായിരുന്നു ഓർമ്മ കൂടാതെ ഓണസദ്യയും ഉണ്ടായിരുന്നു ബിസി 200 ന് മുൻപ് മധുരയിൽ ഓണം ഉണ്ടായതിനാൽ നമുക്ക് ഊഹിക്കാം ഇത് ചേരൻമാരിൽ നിന്ന് വന്ന ആഘോഷം ആയിരിക്കാനാണ് സാധ്യത പെരിയാഴ്വരുടെ ” തിരുമൊഴി ” എന്ന ഗ്രന്ഥത്തിലും ഓണത്തെ കുറിച്ച് പരാമർഷിക്കുന്നുണ്ട്
ന്യൂ ജനറേഷൻ കേരള കൃസ്ത്യാനികളിൽ ചിലർ ഇതിനെ വിളവെടുപ്പ് ഉത്സവം എന്ന് വിശ്വസിച്ച് പുരോഹിതർ ,ബിഷപ്പ് ,സെമിനാരികൾ തുടങ്ങി ജനങ്ങൾ വരെ അത്തപ്പൂവും , സെറ്റിസാരിയും ചന്ദനവും ഒക്കെ ആയി വിശുദ്ധ അനുരജ്ഞന ബലിയെ തിരുവോണ നാളിൽ “ഓണ കുർബാന “ എന്ന നാമം നല്കിയോ എന്നു ചിന്തിക്കേണ്ടി വന്നിരിക്കുന്നു
കേരള ചരിത്ര കർത്താവ് കൃഷ്ണ പിഷാരടി അഭിപ്രായം AD 620 നും 670 നും ഇടയിൽ ആണ് ഓണഘോഷം കേരളത്തിൽ തുടങ്ങിയതായ് പറയുന്നു അപ്പോൾ കൃസ്തീയ വിശ്വാസികൾ ചിന്തിക്കേണ്ടത് AD 670 ന് മുന്നിലും പിന്നിലും ഏകദേശം രണ്ടാം വത്തിക്കാൻ സിനദോസ് വരെ വിളവെടുപ്പ് ഓണം സഭയിൽ ഇല്ലായിരുന്നു
ഇനി ഇപ്പോൾ ക്രിസ്ത്യാനി വിളവെടുപ്പ് ഓണം ആഘോഷിച്ചാൽ എന്താണ് കുഴപ്പം ? അച്ചായൻമാർ കഷ്ടപ്പെട്ട് ഇറക്കിയ കൃഷി വിളവ് നല്കിയാൽ അത് ഒന്ന് ആഘോഷിക്കുന്നതിൽ എന്ത് അന്യ ആരാധന ?
ഓണത്തെ കുറിച്ചുള്ള ശിലാ ലിഖിതങ്ങൾ നമുക്ക് കിട്ടിയിട്ടുണ്ട് പത്താം നൂറ്റാണ്ടിലെ രവികുലശേഖരൻ രാജാവിന്റെ ലിഖിതത്തിൽ പറയുന്നത് പഠിച്ചാൽ മനസിലാകും കേരളത്തിലെ എല്ലാ രാജക്കൻമാരും തൃക്കാക്കരയിൽ വരികയും തൃക്കാക്കര അപ്പന്റെ സന്നിധാനത്തിൽ വച്ച് കൃഷികൾ വിദേശ നിർമ്മിത വസ്തുക്കൾ ഓണ കാഴ്ച നല്കി ഈ ഉത്സവം ഏറ്റു നടത്തുമായിരുന്നു എന്നതിന് തെളിവ് ഉണ്ടല്ലോ ?കാലം മാറിയപ്പോൾ ഇത് ഇപ്പോൾ തിരുവനന്തപുരം കനക കൊട്ടാരത്തിൽ വച്ച് നടത്തിവന്നു പിന്നീട് ഇത് കേരള സർക്കാർ ഏറ്റെടുക്കുകയും ചെയ്തു മാവേലി ഓണക്കാലത്ത് വരുമ്പോൾ മുളക്കുന്ന വിത്തിന് ദേവതാ വാസം ഉണ്ട് എന്ന് പുരാധന വിശ്വാസം, ആ വിശ്വാസത്താൽ ആണ് ഓണത്തപ്പന് കൃഷിയുടെ ഫലങ്ങൾ കാഴ്ചവയ്ക്കുന്നത് ഭൂമിയിൽ താഴ്ന്ന് കിടക്കുന്നതും വർഷം ഒരിക്കൽ മുളക്കുന്ന വിത്തുകൾക്ക് ദേവാതാ രൂപം പലയിടത്തുംഉണ്ടായിരിക്കും കൃഷി സ്ഥലത്ത് നിന്ന് എടുക്കുന്ന മണ്ണിൽ പലയിടത്ത് കോൺ ആകൃതിയിൽ കാണപ്പെടുന്നത് ചതുഷ് കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കര അപ്പന്റെ രൂപം എന്ന് വിശ്വസിക്കുന്നു ഇത് സസ്യ ദേവാതാ ആരാധനയുടെ ഫലമായിട്ടത്രെ എന്ന് പി – രഞ്ജിത്ത് അഭിപ്രായപ്പെടുന്നു ഓണവും ആയി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും വിഷ്ണുവും തൃക്കാക്കര അപ്പനും ആയി ബന്ധ പ്പെട്ടത് ആണ് അല്ല എന്ന് കൃസ്ത്യാനികൾ എത്ര വാദിച്ചാലും തെളിവുകൾ സഭക്കാർക്ക് എതിരാണ് അർത്ഥമില്ലാത്ത വെറും പുലമ്പലുകൾ മാത്രം ഓണം പള്ളിയിൽ ആഘോഷിക്കുന്ന ഏവരും നടത്തുന്നത് ! ! ഇതിനിടയിൽ യേശുവിനെ മാവേലി ആക്കി ചിത്രീകരിച്ച വിരുതൻമാരും ഉണ്ട് ! ഇൻസ്യൻ കൽചർ ! എന്ന പേരിന്റെ മറവിൽ അന്യ ആരാധന ചെയ്യുന്നവർ ഒന്നു മനസിലക്കുക
എതാർത്ഥത്തിൽ ഓണം ! കേരള സംസ്കാരത്തിന്റെയോ ഭാരത സംസാ കാരത്തിന്റെയോ അല്ല എന്ന് എൻ. വി കൃഷ്ണവാരിയർ പറയുന്നത് ” പുരാതന ഇറഖിലെ അസ്സറിയായിൽ നിന്നാണ് ഓണം വന്നത് അവിടത്തെ സിഗു റായ് എന്ന് അറിയ പ്പെടുന്ന ക്ഷേത്ര ആഘോഷവും ഇതുതന്നെ ആയിരുന്നു അസ്സറിയ കാർ ക്രിസ്തുവിന് മുൻപ് 2000 വർഷത്തിൽ വടക്കെ ഇൻഡ്യയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു എന്ന് എൻ വി കൃഷ്ണവാര്യർ പറയുന്നതിനോട് ഞാനും യോചിക്കുന്നു ( തിയോളജി അറിയാവുന്ന ..പഠിക്കുന്ന , ആരും യോചിക്കും )
ഇറാക്കിലെ മെസപ്പെട്ടോമിയൻ സംസ്കാരത്തിൽ നിന്ന് പുറത്തു കൊണ്ടുവന്ന അബ്രഹാമിന്റെ വിശ്വാസം തെറ്റാണോ ? അeബാഹാമിനെ കൈക്ക് പിടിച്ച നടത്തിയ ഒരു ദൈവം ആ ദൈവത്തിന് മതഭ്രാന്തോ ? എന്ന് നാം അൽത്താരക്ക് മുന്നിൽ സെറ്റി സാരി ഉടുത്ത് ചന്ദനം ഇട്ട് ഓണകുർബാനക്ക് പോകുന്നവർ ചിന്തിക്കുന്നത് നല്ലതായിരിക്കും
സെമറ്റിക് വർഗ്ഗക്കാർ ഇൻഡ്യയിൽ സിന്ദു നദി തീരത്ത് കൊണ്ടുവന്ന അനേകം മന്ത്രവാദ ആചാരങ്ങൾ ഉണ്ട് അവയെല്ലാം ഇൻസ്യൻ കച്ചറിൽ ഉള്ളതാണോ അതോ അന്യ ആരാധനയോ ? എന്ന് നമ്മൾ ചിന്തിക്കേണ്ടിരിക്കുന്നു
അപ്പോസ്തലനായ യോഹന്നാന്റെ സഭയിൽ കടന്നു കൂടിയ നിക്കോളസ് പക്ഷക്കാർ ഇന്ന് നമ്മുടെ സഭയിൽ കടന്നു കൂടി നിക്കോളസ് അന്യ മത ആചാരങ്ങൾ സഭയിൽ കൊണ്ടുവന്നു ജനങ്ങളോട് ചെയ്യാൻ നിർബന്ധിച്ചു പഠിപ്പിച്ചു ജനങ്ങൾ നിങ്ങളിൽ ചിലരെ പ്പോലെ വീണു അവരും കൾഷ്യർ എന്ന മറവിലും അയൽക്കാരനെ സ്നേഹിക്കണം എന്ന കൽപന വളച്ചൊടിച്ച് മറ്റ് മത ആചാരങ്ങൾ വിശ്വാസികളെ കൊണ്ട് ചെയ്യ്പ്പിച്ചു
യേശു പറയുന്നു
വെളിപാട് 2- 6 ….. നിക്കോളാവോസ് പക്ഷക്കാരുടെ ചെയ്തികൾ നീ വെറുക്കുന്നു അവ ഞാനും വെറുക്കുന്നു വെളിപാട് 2 – 14 ….. എങ്കിലും നിനക്കെതിരായ് ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട് വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരം ചെയ്യാനും ഇസ്രയേൽ മക്കൾക്ക് ദുഷ്പേരണ നല്കാൻ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങൾ മുറുകെ പിടിക്കുന്നവർ അവിടെ ഉണ്ട് അതുപോലെ തന്നെ നിക്കോളാവോസ് പക്ഷക്കാരുടെ പ്രബോധങ്ങളെ മുറുകെ പിടിക്കുന്നവരും അവിടെ ഉണ് അതുകൊണ്ട് അനുതപിക്കുക അല്ലങ്കിൽ നിന്റെ അടുത്തേക്ക് ഞാൻ ഉടനെ വന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോട് പോരാടും
യേശുവിന്റെ വചനത്താൽ ആത്മീയതയിൽ ജീവിക്കുന്ന എവരും ഈ ദിവസങ്ങളിൽ യേശുവിനോട് ചേർന്ന് ആയിരിക്കുവാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
കടപ്പാട് fb
Ave Maria Vachanabhishekam fb
